ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും. കേരളത്തിൽ നിന്നും ജൂൺ ഏഴിനാണ് സർവീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂൺ അവസാനവാരം നടക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള വിദേശ തീർഥാടകർ മെയ് 21-നു സൗദിയിൽ എത്തിത്തുടങ്ങും. ജൂൺ 22-ഓടെ പൂർത്തിയാകുന്ന രീതിയിലാണ് ഹജ്ജ് വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കർമങ്ങൾ അവസാനിച്ച് ജൂലൈ രണ്ടിന് തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകളുടെ ഒന്നാം ഘട്ടം മെയ് […]Read More
Tags :travel
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാംവാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് കുത്തിവെപ്പ് നൽകും. സൗദി ഗവൺമെന്റ് നിർദേശിച്ച മൂന്ന് തരം (ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ്-19 വാക്സിൻ) കുത്തിവെപ്പുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് 14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം. ഇതിൽ 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ 402 പേര് ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും.Read More
സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു. ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ […]Read More
റമദാനിൽ മദീനയിലെ സിറ്റി ബസുകളുടെ സർവിസ് പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിനുള്ള ബസ് സർവിസ് മദീന വികസന അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. റമദാനിലെ യാത്ര എളുപ്പമാക്കുന്നതിനായി പല റൂട്ടുകളിലായി നിരവധി ബസുകളാണ് സർവിസിനായി ഒരുക്കുന്നത്. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് മുഴുസമയം ബസ് സർവിസുണ്ടാകും. ഖാലിദിയ, മിഖാത്ത്, സയ്യിദ് അൽശുഹാദ, അൽ ആലിയ, ത്വയ്യിബ സർവകലാശാല, അൽഖസ്വ എന്നിവിടങ്ങളിൽനിന്ന് പുലർച്ച മൂന്നുമുതൽ വൈകീട്ട് മൂന്ന് വരെയും […]Read More
ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നു. ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്. എയർ ഇന്ത്യയുടെ […]Read More
സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ഓൺലൈനിലൂടെ അപേക്ഷിച്ച് വിസ നേടാനാവും. ഇന്ത്യൻ വിസ ഓൺലൈൻ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റിൽ നിന്ന് ലഭിക്കും.Read More
സുൽത്താൻ അൽ നിയാദിക്ക് പിന്നാലെ അറബ് ലോകത്തു നിന്ന് രണ്ട് ബഹിരാകാശ യാത്രികർകൂടി ഈ വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. സൗദി അറേബ്യയിൽ നിന്നാണ് രണ്ടുപേർ ഇതിനായി പരിശീലനം തുടങ്ങിയിട്ടുള്ളത്. അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരാണിത്. റയ്യാനയുടെ ദൗത്യം വിജയിച്ചാൽ ആദ്യ അറബ് ബഹിരാകാശ യാത്രികയാകും ഇവർ. ഇരുവരും ഒരാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചരിത്രത്തിൽ ആദ്യമായി മൂന്ന് അറബ് വംശജർ ഒരുമിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റെക്കോഡ് […]Read More
യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്. 12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. അതിനിടെ, ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ […]Read More
അബൂദബിയിലെ ഡ്രൈവര്‍, വാഹന ലൈസന്‍സ് സംവിധാനം ഇനിമുതല്‍ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി.) കൈകാര്യം ചെയ്യും. അബൂദബി പൊലീസ് ആയിരുന്നു ഇതുവരെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രത്തിനു കൈമാറിയ കാര്യം അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് ആണ് പ്രഖ്യാപിച്ചത്. അബൂദബി ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി സഹകരിച്ചായിരിക്കും സംയോജിത […]Read More
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം മുതൽ യാത്രക്കാരുടെ മുഖം തിരിച്ചറിയൽ സംവിധാനം നിലവിൽ വരുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും മുഖം തിരിച്ചറിയൽ പദ്ധതിയുടെ മുന്നൊരുക്കം 50 ശതമാനം പൂർത്തിയായെന്നും അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. 2022ൽ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 84.73 ശതമാനം വർധിച്ച് 1.3 കോടിയിലെത്തിയിരുന്നു. 2021ൽ […]Read More