Tags :travel

Transportation

ചിറകിൽ തീപ്പൊരി ; വിമാനം തിരിച്ചിറക്കി

ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. രാത്രി 9.45 ഓടെയാണ് സംഭവം. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു.Read More

General

തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് 13 വനിതകളുടെ ഉല്ലാസ

കോഴിക്കോട് കൊണ്ടോട്ടിയിൽ തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് എത്തിയ 13 വനിതകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ചക്കിപ്പറമ്പിൽ കെ. ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുറായ് വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവരാണ് യാത്ര തിരിച്ചത്. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന വിമാന യാത്രയും ഇവർ നടത്തി. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷമാണ് ഈ വനിതകളുടെ […]Read More

Transportation

കെ.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി

കർണാടക ആർ.ടി.സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി തുടങ്ങി. ജോലിക്കിടയിലോ ജോലിക്ക് പോകുമ്പോഴോ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ കാലതാമസമില്ലാതെ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. എസ്.ബി.ഐയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്ക് പ്രീമിയം തുക അടക്കാതെതന്നെ പദ്ധതിയിൽ ചേരാം. ജോലിക്കിടെ മരിച്ചാൽ 50 ലക്ഷം രൂപയും പൂർണവൈകല്യം സംഭവിച്ചാൽ 20 ലക്ഷം രൂപയും ഭാഗികവൈകല്യത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്ലാസ്റ്റിക് സർജറി ചികിത്സക്ക് 10 ലക്ഷം […]Read More

Gulf Information

കുവൈറ്റിലേക്ക് എത്തുന്നവര്‍ക്ക് അധിക ഫീസ്

ഈജിപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈറ്റില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈറ്റി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈറ്റില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം […]Read More

Gulf Tourism

ക്യൂൻ എലിസബത്ത് സലാലയിൽ

വിനോദ സഞ്ചാരികളുമായി ക്രൂസ്​ കപ്പൽ സലാല തുറമുഖത്തെത്തി. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽ നിന്നാണ്​ ക്യൂൻ എലിസബത്ത് എന്ന ആഡംബര കപ്പൽ എത്തിയത്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1651 വിനോദസഞ്ചാരികളാണ്​ കപ്പലിലുള്ളത്​. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. ശേഷം കപ്പൽ ദുബൈയിലേക്ക്​ തിരിക്കും.Read More

Gulf Transportation

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ

478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 […]Read More

India Information

വിമാനത്താവളം നാളെ ആറ് മണിക്കൂർ അടച്ചിടും

മുംബൈ വിമാനത്താവളം നാളെ ആറ് മണിക്കൂർ അടച്ചിടും. മൺസൂണിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ. നാളെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ 6 മണിക്കൂർ നേരമാണ് വിമാനത്താവളം അടച്ചിടുക.Read More

Tourism

കേദാർനാഥിലേക്ക് റോപ്പ് വേ

കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി തീര്‍ത്ഥാടകരെത്താതിരുന്ന കേദാർനാഥിൽ ഇക്കുറി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ കേദാർനാഥിൽ എത്തിയത്. ഒക്ടോബര്‍ 27 ന് കേദാര്‍നാഥ് യാത്ര അവസാനിക്കും. ഭാവിയില്‍ ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ റോപ്പ് വേയുടെ സൗകര്യവും യാത്രക്കാര്‍ക്ക് ഒരുക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കേദാര്‍നാഥ് റോപ്പ് വേക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പര്‍വതനിര പദ്ധതിയില്‍ […]Read More

Transportation

വാഹനങ്ങൾ കേരളത്തിൽ പ്രവേശിക്കാൻ നികുതി

ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മലയാളികളിൽ ചിലർ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് വാഹനീയം പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More

Kerala Transportation

ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ പണിമുടക്ക്

ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും. എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന […]Read More