ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഇതിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 49 റിയാലാണ് ഇതിന്റെ നിരക്ക്. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് […]Read More
Tags :travel
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, […]Read More
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ആഴ്ചയിൽ രണ്ടു ദിവസമുള്ള കൊച്ചുവേളി- ബൈയപ്പനഹള്ളി എസ്.എം.വി.ടി ബംഗളൂരു എക്‌സ്പ്രസ് (16319) ഡിസംബർ എട്ട്, പത്ത് തീയതികളിൽ സർവിസ് നടത്തില്ല. ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്‌സ്പ്രസ് (16320) ഡിസംബർ 9, 11 സർവിസ് റദ്ദാക്കി. ആഴ്ചയിൽ മൂന്നു ദിവസമുള്ള കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്രഥ് എക്‌സ്പ്രസ് (12258) നവംബർ 21, ഡിസംബർ അഞ്ച് തീയതികളിൽ ഒരു മണിക്കൂർ വൈകിയാകും സർവിസ് തുടങ്ങുക. […]Read More
മുംബൈ സി.എസ്.എം.ടി-കല്യാൺ സെക്ഷനിലെ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച പുറപ്പെട്ട 16332 തിരുവനന്തപുരം-മുംബൈ സി.എസ്.എം.ടി പ്രതിവാര എക്‌സ്പ്രസ് പുണെയിൽ യാത്ര അവസാനിപ്പിക്കും. പുണെ മുതൽ മുംബൈ സി.എസ്.എം.ടി വരെയുള്ള സർവിസ് ആണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 8.35ന് മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 16331 മുംബൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് തിങ്കളാഴ്ച പുലർച്ച 12.20ന് പുണെയിൽ നിന്നാവും യാത്ര തുടങ്ങുക. കായംകുളത്തിനും കളമശ്ശേരിക്കും ഇടയിൽ വിവിധ സെക്ഷനുകളിലെ ട്രാക്ക് നവീകരണ ജോലികളെ തുടർന്ന് ഗാതാഗത […]Read More
ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി ബംഗളൂരുവിൽനിന്ന് കേരളത്തിലെ പമ്പയിലേക്ക് ഡിസംബർ ഒന്നു മുതൽ പ്രത്യേക ദിന സർവിസുകളുമായി കർണാടക ആർ.ടി.സി. രാജഹംസ, ഐരാവത് ബസുകളാണ് ഓടുക. രാജഹംസ ബസ് എല്ലാ ദിവസവും ഉച്ചക്ക് 1.01ന് ശാന്തിനഗർ ബസ്സ്റ്റാൻഡിൽ നിന്നും 1.31ന് മൈസൂരു റോഡ് സാറ്റലൈറ്റിൽനിന്നും പുറപ്പെടും. പിറ്റേദിവസം രാവിലെ 7.29ന് പമ്പയിൽ എത്തും. ഐരാവത് വോൾവോ ബസ് ശാന്തിനഗർ സ്റ്റാൻഡിൽനിന്ന് ഉച്ചക്ക് 2.01നും സാറ്റലൈറ്റിൽനിന്ന് 2.45നും പുറപ്പെടും. പമ്പയിൽ പിറ്റേദിവസം രാവിലെ 6.45ന് എത്തും. രാജഹംസ മൈസൂരുവിൽ വൈകുന്നേരം […]Read More
പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. പെറുവിൽ പ്രദേശിക സമയം വൈകീട്ട് 3.25ഓടെയാണ് സംഭവം. ലാറ്റാം വിമാന കമ്പനിയുടെ എൽ.എ 2213 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലിമയിൽ നിന്ന് ജൂലിയാക്കയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ റൺവെയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 102 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.Read More
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെത്തുന്ന കാണികള്‍ക്കായി സൗജന്യ ബസ് സര്‍വിസ് ഒരുക്കിയിരിക്കുകയാണ് അബുദാബി സംയോജിത ഗതാഗതകേന്ദ്രം. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബുദാബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 25 മുതല്‍ 30 മിനിറ്റ് വരെ […]Read More
ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെ ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് (കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), […]Read More
നെടുമങ്ങാട് – വട്ടപ്പാറ റോഡില്‍ വാളിക്കോട് മുതല്‍ വേങ്കോട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കേണ്ടതിനാല്‍ നവംബര്‍ 21 മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വട്ടപ്പാറയില്‍ നിന്നും നെടുമങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ വേങ്കോട് – മുളമുക്ക് – പത്താംകല്ല് വഴി നെടുമങ്ങാട്ടേക്കും നെടുമങ്ങാട് നിന്നും വട്ടപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ വാളിക്കോട് – മുളമുക്ക് – വേങ്കോട് വഴി വട്ടപ്പാറയിലേക്കും തിരിച്ചുവിടുന്നതാണെന്നും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ […]Read More
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 49 റിയാലായിരിക്കും ഇതിന് ചാർജായി ഈടാക്കുക. ഷട്ടിൽ […]Read More