Tags :tech

Tech

ഇനി ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും; പുതിയ മാറ്റങ്ങളുമായി

ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എട്ട് ഡോളര്‍ നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നൽകാൻ തുടങ്ങിയതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ പെരുകി. സ്ഥിതി മോശമായതോടെ വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റര്‍ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വെരിഫൈഡ് ബാഡ്ജ് ഉടന്‍ തിരികെയെത്തുന്നാണ് ഇലോണ്‍ […]Read More

Education

2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് ലാബുകള്‍

വിനോദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്. റോബോട്ടിക്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിഷയങ്ങളിലെ അമൂർത്തവും സങ്കീർണ്ണവുമായ ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതനുമുള്ള ഉപകരണമായി റോബോട്ടിക്സ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് റോബോട്ടിക്സ്. ഈ മേഖലയിലെ പരിശീലനം നേടുക വഴി റോബോട്ടിക്സ്, ഐ.ഒ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തൻ […]Read More

Tech

‘ആപ്പിൾ പേ’ സേവനം ഡിസംബർ ഏഴുമുതൽ

സാമ്പത്തിക ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കി കുവൈറ്റിൽ ‘ആപ്പിൾ പേ’ സേവനം സജീവമാക്കുന്നു. ഡിസംബർ ഏഴുമുതൽ രാജ്യത്ത് ‘ആപ്പിൾ പേ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും. നേരിട്ട് പണമിടപാടുകൾ നടത്താൻ സൗകര്യം ഒരുക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള സാങ്കേതികവിദ്യയാണ് ആപ്പിള്‍ പേ. നേരത്തെ ഇത് സംബന്ധമായി സർവീസ് നടത്താൻ ധനമന്ത്രാലയവും കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിളുമായി ധാരണയിലെത്തിയിരുന്നു. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ […]Read More

Tech

പണം പോകുന്ന വഴി അറിയില്ല, മെയിൽ ഓപ്പൺ ചെയ്യുമ്പോൾ

ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ജിമെയിൽ വഴി എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും ഗൂഗിൾ വിശദമാക്കുന്നുണ്ട്. ഗിഫ്റ്റ് കാർഡുകൾ എന്ന പേരിലാണ് മെയിലുകൾ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചും പലരുടെ ഇൻബോക്സിൽ മെയിൽ വന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ […]Read More

Tech

പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഡെസ്‌ക്‌ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് […]Read More

Tech

ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉപയോഗിക്കുന്നവരാണോ; പണി വരുന്നുണ്ട്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർക്ക് മുന്നറിയിപ്പ്. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ […]Read More

Information Tech

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി 500 കോടി രൂപ

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു.2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ നാലുശതമാനം പിഴയായി ഒടുക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ധിപ്പിച്ചത്. ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം […]Read More

Information Tech World

പുത്തൻ വാട്സ് ആപ്പ് ഫീച്ചർ ഇതാണ്

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാക്കുന്നതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ ഫീച്ചർ ലഭ്യമാണ്.Read More

Business Tech World

വരുമാനത്തിൽ കുറവ്; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നിയും

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. […]Read More

Tech World

ഇന്ന് ലോക ശാസ്ത്രദിനം

എല്ലാ വര്‍ഷവും നവംബര്‍ 10 ന് ലോക ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. 2001 ല്‍ ആണ് ശാസ്ത്രദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയാണ് യുനെസ്‌കോ ഈ ദിനം ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും […]Read More