Tags :tech

Tech

വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ

ഗൂഗിൾ ട്രാൻസലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത. ഗൂഗിൾ ട്രാൻസലേറ്ററിൽ പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്രാൻസലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ എഴുത്ത് ട്രാൻസലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബിൽ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎൻജി ഫോർമാറ്റുകളിലുള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്താൽ മതിയാകും. അപ്ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ […]Read More

Tech World

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ

ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.Read More

Health Tech

മെഡിക്കൽ കോളജിൽ ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ

എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ബയോ – കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക ലോകോത്തര നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ പ്രവർത്തന യോഗ്യമാക്കി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ മെഷീൻ കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളജാണിത്. ലോകത്തിലെവിടയും അംഗീകരിക്കപ്പെടുന്ന ടെസ്റ്റ്‌ നിലവാരം ഈ മെഷീനുണ്ട്. ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയും. ഡുവൽ സ്ലൈഡ് ടെക്കോളജിയാണ് മെഷീൻ നടത്തുന്നത് എല്ലാ വിധ ഹോർമോൺ ടെസ്റ്റുകളും 25 മിനിറ്റിനുള്ളിൽ ലഭ്യമാണ് റുട്ടീൻ […]Read More

Tech

ഉപഗ്രഹ പുനഃപ്രവേശന ദൗത്യം വിജയം : ഐ.എസ്.ആർ.ഒ

ദൗത്യ കാലാവധി പൂർത്തിയാക്കി ഡികമീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം വിജയിച്ചെന്ന് ഐ.എസ്.ആർ.ഒ. ‘നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയ’യിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു. കാലാവസ്ഥാ പഠനത്തിനായി ഐ.എസ്.ആർ.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബർ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വർഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തിൽ 10 […]Read More

Kerala National Tech

​ഇനി റോബോട്ടുകൾ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കും

ഉത്തർപ്രദേശിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രയാഗ്‌രാജ് നഗർ നിഗത്തിനും (പി.എൻ.എൻ) ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടിക് സ്‌കാവെഞ്ചർമാരെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. അഴുക്കുചാലുകളുടെ പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥാപനങ്ങളാണ് ജലകാൽ വകുപ്പും പി.എൻ.എന്നും. ഹോളിക്ക് ശേഷം റോബോട്ടുകളുടെ […]Read More

Gulf Tech World

ഗൂഗ്ൾ പേ സേവനം കുവൈറ്റിലും

ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​നാ​യ ഗൂ​ഗ്ൾ പേ ​സേ​വ​നം ഇ​നി കുവൈറ്റിലും ല​ഭ്യ​മാ​കും. നാ​ഷ​ന​ൽ ബാ​ങ്ക്, ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക്, ബു​ർ​ഗാ​ൻ ബാ​ങ്ക്, അ​ഹ്‌​ലി യു​നൈ​റ്റ​ഡ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ ഗൂ​ഗ്ള്‍ പേ ​സം​വി​ധാ​നം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട്‌ വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന് അ​റി​യി​ച്ചു. സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. കാ​ർ​ഡ് പേ​മെ​ന്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗൂ​ഗ്ള്‍ പേ ​സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ളു​ക​ൾ​ക്ക് ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണി​ല്‍നി​ന്നും സ്‌​മാ​ർ​ട്ട് വാ​ച്ചു​ക​ളി​ല്‍നി​ന്നും […]Read More

Tech

ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല ; പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും

പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായി പ്രവർത്തനരഹിതമാകുന്നത്. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകൽ ഈ സേവനം നല്കുന്നത് തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് […]Read More

Tech

പ്രണയദിനം ആഘോഷമാക്കാൻ ഓഫറുകളുമായി ജിയോയും വിഐയും

വാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും. വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ റീഡീം ചെയ്യാനാകൂ. അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് വിപുലീകൃത വാലന്റൈൻസ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭിക്കും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. കൂടാതെ എല്ലാ കൂപ്പണുകൾക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കും. ഈ ഓഫറുകൾ പരിമിത […]Read More

India Tech

എസ്എസ്എൽവി ഡി2 വിക്ഷേപണം ; വിജയകരം

ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, […]Read More

General Tech Viral news World

ഇന്ന് ഫേസ്ബുക്കിന്റെ ജന്മദിനം

2004ലാണ് ഫേസ്ബുക്കിന്റെ കഥ തുടങ്ങുന്നത്. എന്നാൽ അതിനുമുമ്പ് 2003ൽ ഹാർവാർഡിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫെയ്‌സ്മാഷ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളുടെ ആകർഷണീയത വിലയിരുത്തുന്നതിനുള്ള ഒരു ഓൺലൈൻ സേവനമായിരുന്നു ഇത്. എന്നാൽ വിഭവങ്ങൾ ഏറ്റെടുക്കുന്നതിൽ സർവകലാശാലാ നയം ലംഘിച്ചതിനാൽ അവർ രണ്ട് ദിവസത്തിനുള്ളിൽ ഫേസ്മാഷ് അടച്ചുപൂട്ടി. എന്നിരുന്നാലും, സുക്കർബർഗ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുകയും 2004 ജനുവരിയിൽ ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ സാന്നിധ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഹാർവാർഡ് വിദ്യാർത്ഥികളാണ് ആപ്പ് ആദ്യം […]Read More