Tags :sports

Sports

ബോക്‌സിംഗ് ഹെഡ് കോച്ച്

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്‌റ്റേറ്റ് എക്‌സലൻസ് സെന്ററിൽ ബോക്‌സിംഗ് – ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.Read More

Sports

റെക്കോർഡിലേക്ക് എംബാപ്പെ

പോളണ്ടിനെതിരായ ഇരട്ടഗോള്‍ നേട്ടത്തോടെ ഖത്തറിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി കിലിയന്‍ എംബാപ്പെ. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോള്‍ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യഗോള്‍ കൂടിയായിരുന്നിത്. മെസി ഒമ്പത് ഗോളടിക്കാന്‍ അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ലോകകപ്പിലെ ഒമ്പതാം ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങള്‍ മാത്രം. […]Read More

Sports

വന്ന വഴി മറന്നില്ല ; ഫ്ലാഷ് ബാക്ക് ഫോട്ടോഷൂട്ടുമായി

പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ പിരിമുറുക്കത്തിനിടയിലും ഫ്ലാഷ് ബാക്ക് ഫോട്ടോഷൂട്ടുമായി ഫ്രഞ്ച് താരങ്ങൾ. നിലവിലെ ചാമ്പ്യന്മാരാണ്, ഗ്രൂപ്പിലെ വമ്പന്മാരായി തന്നെയാണ് പ്രീ ക്വാർട്ടറിലെത്തിയതും. പക്ഷേ, വന്ന വഴി മറക്കുന്നവരല്ല ഫ്രഞ്ച് താരങ്ങൾ. ചെറുപ്പത്തിൽ ആദ്യമായി കളിച്ച ക്ലബിന്‍റെ ജേഴ്സി അണിഞ്ഞാണ് താരങ്ങൾ കളി പഠിച്ച കാലത്തെ ഓർമ്മകൾ പുതുക്കിയത്.Read More

Education Sports

സ്കൂള്‍ കായികമേളയുടെ ഫലങ്ങൾ ഓൺലൈനിൽ

ഡിസംബര്‍ 3 ന് തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും ഉപ ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്കൂള്‍ സ്പോര്‍ട്സ് […]Read More

India Sports

ആഴ്സൻ വെങ്ങർ ഇന്ത്യയിലേക്ക്

ആഴ്സണലിൻ്റെ മുൻ പരിശീലകനും ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെൻ്റ് മേധാവിയുമായ ആഴ്സൻ വെങ്ങർ ഇന്ത്യ സന്ദർശിച്ചേക്കും. രാജ്യത്തെ യൂത്ത് ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ടാണ് ഇതിഹാസ പരിശീലകൻ ഇന്ത്യ സന്ദർശിക്കുകയെന്ന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാണ് വെങ്ങർ വരികയെന്നോ എത്ര നാൾ ഉണ്ടാവുമെന്നോ വ്യക്തമല്ല. ഐലീഗ് ക്ലബ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താകുറിപ്പിലായിരുന്നു എഐഎഫ്എഫിൻ്റെ അറിയിപ്പ്.Read More

Sports

ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ഹാമിൽട്ടനിൽ കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ, 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറിൽ ഒന്നിന് […]Read More

Sports

ജീവന്മരണ പോരാട്ടത്തിന് അർജന്റീന

ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ […]Read More

Sports

ഫിഫ ലോകകപ്പ്: റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും തോല്‍വികളിൽ നിരാശരായിരിക്കുകയാണ് മലയാളികള്‍. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോല്‍വി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തര്‍. എന്നാല്‍ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാന്‍ കെല്‍പ്പുള്ള രണ്ട് ടീമുകള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രതീക്ഷ. ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍.ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. […]Read More

Sports

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു. 38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ […]Read More

Gulf Sports

ലോകകപ്പ് ജയം: നാളെ സൗദിയിൽ പൊതുഅവധി

ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.Read More