അടുത്ത മാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യുവ സ്പിന്നറായ ടോഡ് മര്‍ഫി,മിച്ചല്‍ സ്വപ്സെണ്‍, ആഷ്ടണ്‍ അഗര്‍, നേഥന്‍ ലിയോണ്‍ എന്നിവരാണ് ഓസീസ് ടീമിലെ സ്പിന്നര്‍മാര്‍. റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയ രണ്ടുതാരങ്ങളിലും ഒരു സ്പിന്നറുണ്ട്. ബാറ്റര്‍ മാറ്റ് റെന്‍ഷോയെയും സ്പിന്നര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിനെയുമാണ് റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പുതുമുഖം […]Read More
Tags :sports
സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലുള്ള കുട്ടികളുടെ തിരുവനന്തപുരം ജില്ലാതല സെലക്ഷൻ ജനുവരി 16 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ. നിലവിൽ 7,8 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ പ്രവേശനം ആഗ്രഹിക്കുന്നവർക്കും, അണ്ടർ-14 വുമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. […]Read More
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്‌റിന്‍റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്‍. എതിരാളികളായ അല്‍-തെയ് ഏഴാം സ്ഥാനത്തും. സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ […]Read More
ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.Read More
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More
പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ. കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും പ്രിയപ്പെട്ടതാകുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം താരങ്ങൾ സമയം ചെലവഴിക്കും ഇത്തവണയും അത് മുടക്കിയില്ല. താരങ്ങൾ കുട്ടികൾക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്. ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ […]Read More
കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം വിളി നടക്കും. നാളെ ഉച്ചക്ക് 12.30നാണ് ലേല നടപടികൾ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്. 21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ […]Read More
36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കിരീടവുമായി ലിയോണൽ മെസിയും സംഘവും തിരികെ നാട്ടിലെത്തി. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് […]Read More
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തിൽ ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനം. ക്രൊയേഷ്യ – മൊറോക്കോ മത്സരത്തിൽ 2-1ന് ക്രൊയേഷ്യ മുന്നിലെത്തുകയായിരുന്നു. കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്‌ക്കെതിരേ ഒമ്പതാം മിനിറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് തന്നെ മൊറോക്കോ തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റില്‍ അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ […]Read More
ഖത്തര്‍ ലോകകപ്പിലെ ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോരാട്ടം നിയന്ത്രിക്കുക പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക്. 41കാരനായ മാഴ്സിനിയാക്ക്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-ഓസ്ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.രണ്ട് മത്സരങ്ങളിലായി അഞ്ച് താരങ്ങളെ മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും, ചുവപ്പുകാര്‍ഡോ പെനാൽറ്റിയോ വിധിച്ചിരുന്നില്ല. ഖത്തറില്‍ വിവാദ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതും മാഴ്സിനിയാക്കിന് നേട്ടമായി. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചത് മാഴ്സിനി ആണ്.Read More