Tags :sports

Sports

ജോക്കോവിച്ചിന് കിരീടം

രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണ് ലഭിച്ചത്. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5).Read More

Sports World

ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ

പുരുഷ ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്. ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. ലോക റാങ്കിംഗിൽ ഇന്ത്യ ആറും ന്യൂസിലൻഡ് പന്ത്രണ്ടും സ്ഥാനത്താണ്. ന്യൂസിലന്‍ഡിന് മേല്‍ ഇന്ത്യക്ക് മുന്‍കൈയുണ്ട് എന്നാണ് വിലയിരുത്തല്‍. നവംബറിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് […]Read More

Sports

ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പരമ്പര ജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ ഇന്ത്യയ്‌ക്കൊപ്പം പിടിക്കാനാണ് കീവിസ് ശ്രമം. അതേസമയം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ 3 ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനം വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. റായ്പൂരിലെ ഷഹീദ് വീർ നരണയ് സിംഗ് […]Read More

Gulf Sports

ഖത്തർ ലോകകപ്പ് ; കണ്ടത് 242 മില്യൺ ആളുകൾ;

ലോകത്താകമാനം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നുമായി ഖത്തർ ലോകകപ്പ് കണ്ടത് 262 ബില്യൺ ആളുകളെന്ന് ഫിഫ. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇന്ന് കണക്കുകൾ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനൽ മത്സരം മാത്രം 26 മില്യൺ ആളുകൾ കണ്ടതായും കണക്ക്. ലോകകപ്പിലെ സർവകാല റെക്കോർഡാണിതെന്നും ഫിഫ വ്യക്തമാക്കി. 2018 ലെ റഷ്യൻ ലോകകപ്പ് കാണാൻ എത്തിയത് 3 ദശലക്ഷം കാണികളായിരുന്നു. എന്നാൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന റെക്കോർഡും […]Read More

Gulf Sports

അടുത്ത അറേബ്യൻ ഗൾഫ് കപ്പ് കുവൈത്തിൽ

അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ് കുവൈത്തിലേക്ക് തിരിച്ചെത്തുന്നു. 2024 ലെ ചാമ്പ്യൻഷിപ് കുവൈത്തിൽ നടക്കുമെന്ന് ഗൾഫ് കപ്പ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി അറിയിച്ചു. 2024 ഡിസംബറിലാകും ചാമ്പ്യൻഷിപ് നടക്കുക. 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ആതിഥ്യമരുളുന്നതോടെ അഞ്ചു തവണ മത്സരങ്ങൾ നടന്ന ഇടമായി കുവൈത്ത് മാറും. 1974, 1990, 2003-2004, 2017-2018 വർഷങ്ങളിലാണ് നേരത്തേ കുവൈത്ത് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയത്.Read More

Gulf Sports

അറേബ്യൻ ഗൾഫ് കപ്പ്; ബഹ്റൈൻ ഇന്ന് ഒമാനെതിരെ

തുടർച്ചയായ രണ്ടാം കിരീട സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ അറേബ്യൻ ഗൾഫ് കപ്പിെന്റ സെമിഫൈനൽ പോരാട്ടത്തിന് ബഹ്റൈൻ ഇന്നിറങ്ങുന്നു. ഇറാഖിലെ ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ബഹ്റൈെന്റ എതിരാളികൾ. രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്പ്യന്മാരായാണ് ബഹ്റൈൻ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തിൽ സ്വന്തമാക്കിയത്. വൈകീട്ട് 8.15നാണ് ബഹ്റൈൻ-ഒമാൻ മത്സരം.Read More

General Sports

ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനം

മണയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനവുമായി പീച്ചി വന്യജീവി വിഭാഗം. ‘കാൽത്തളിർ’ എന്ന പേരിട്ടിരിക്കുന്ന പരിശീലന പരിപാടി വഴി രണ്ട് ആദിവാസി കോളനികളിൽ നിന്നുമായി മുപ്പത്തിഅഞ്ചോളം പേർക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്. ആദിവാസി യുവാക്കളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, മദ്യം- മയക്കുമരുന്ന് ലഹരികളിൽ അടിമപ്പെടാതെ നോക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പീച്ചി ഫോറസ്റ്റ് ഡെവലപ്മെൻ്റ് ഏജൻസിയാണ് പരിശീലന പരിപാടി വിഭാവനം ചെയ്തു നടപ്പിൽവരുത്തുന്നത്. കളിക്കാർക്ക് ഫുട്ബോൾ കിറ്റ് സൗജന്യമായി നൽകി. […]Read More

Sports

ഏകദിനം ; ഇന്ത്യ – ശ്രീലങ്ക മത്സരം ഇന്ന്

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര തൂത്തുവാരാം. അതേസമയം ആശ്വാസം ജയം തേടുകയാണ് ശ്രീലങ്ക. 2018 നവംബറിന് ശേഷം ആദ്യമായെത്തുന്ന ഏകദിന മത്സരമെങ്കിലും ടിക്കറ്റഅ വില്പനയിടക്കം ആവേശം ദൃശ്യമല്ല. നിര്‍ണായക മത്സരമല്ലാത്തതടക്കം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങള്‍ക്കായാകും മൂന്നാം ഏകദിനം ടീം ഇന്ത്യ വിനിയോഗിക്കുക. നായകന്‍ രോഹിത് ശര്‍മയും മുന്‍ […]Read More

India Sports

ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് വിജയത്തുടക്കം

ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്പെയിനെതിരെ വിജയത്തുടക്കമിട്ട് ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.Read More

Sports

ഇന്ത്യൻ, ശ്രീലങ്ക ടീമുകൾ തലസ്ഥാനത്ത്

തിരുവനന്തപുരം ഏകദിനത്തിന് എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ആവേശകരമായ വരവേൽപ്പ്. നാലരയോടെയാണ് ഇന്ത്യ, ശ്രീലങ്ക ടീമുകൾ വിമാനത്താവളത്തിൽ എത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തുവന്നത്. കാത്തു നിന്ന ആരാധകർ അതോടെ ഇളകി മറിഞ്ഞു. ഇന്ത്യൻ ടീമിന് പിന്നാലെ എത്തിയ ശ്രീലങ്കൻ ടീമിനും ആരാധകർ ആർത്തുവിളിച്ചു. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലും, ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജിലുമാണ് താമസം.Read More