Tags :sports

Sports

വനിതാ ടി20 ലോകകപ്പ് ; ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

ട്വന്റി 20 വനിതാ ലോകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. കേപ് ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്ക് മാറിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മന്ഥാനയ്ക്ക് മത്സരം നഷ്ടമാവുക. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് […]Read More

Sports

വനിതാ ഐപിഎല്‍: ഫീല്‍ഡിംഗ് പരിശീലകനായി ബിജു ജോര്‍ജ്

വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായി മലയാളി പരിശീലകന്‍ ബിജു ജോര്‍ജ്. സഞ്ജു സാംസണിന്‍റെ പരിശീലകനായിരുന്ന ബിജു ജോര്‍ജ് 2017 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിതായ ടീമിന്‍റെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായും ബിജു ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൊനാഥന്‍ ബാറ്റിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനെ 2021ലും 2022ലും കിരീടത്തിലേക്ക് നയിച്ചത് ബാറ്റിയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹേമലത കലയാണ് ടീമിന്‍റെ സഹപരിശീലക. […]Read More

Sports World

എന്‍ ബി എ ; ലെബ്രോൺ ജെയിംസിന് ചരിത്രനേട്ടം

എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്‍റ് നേടിയതോടെ 38,388 പോയന്‍റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്. 38,387 പോയിന്‍റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ […]Read More

Sports

റിഷഭ് പന്ത് തിരിച്ചു വന്നാൽ മുഖത്തടിക്കും ; കപില്‍

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്‍റെ സാന്നിധ്യമാകും. ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ആറ് മാസത്തേക്ക് എങ്കിലും മത്സര ക്രിക്കറ്റില്‍ കളിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റിഷഭ് പന്തിന്‍റെ അസാന്നിധ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയുമാണ്. ഈ സാഹചര്യത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി […]Read More

Sports

ഫുട്ബോള്‍ ലോകകപ്പ് ; ആതിഥേയത്വത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍

2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി ബിഡ് സമർപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. അർജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രംഗത്തെത്തിയത്. 1930ൽ തുടങ്ങിയ ഫുട്ബോൾ ലോകകപ്പിന്‍റെ നൂറാം വാർഷികമാണ് 2030ൽ നടക്കാൻ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന. ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ […]Read More

Sports

ട്വന്‍റി 20 വനിതാ ലോകകപ്പിനായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍

വനിതാ ട്വന്‍റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്‌ടൗണിലെത്തി. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും വേദിയാകുന്ന ഇടമാണ് കേപ്‌ടൗണ്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്‌ടൗണിലേക്ക് വിമാനം തിരിച്ചത്. ത്രിരാഷ്‌ട്ര പരമ്പരയില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും ഫൈനലില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയോടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരില്‍ അതിശക്തരായ […]Read More

Gulf Sports

ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ

2027ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഏ​ഷ്യൻ ഫു​ട്‌​ബാളിന്‍റെ പു​തുയു​ഗം പിറക്കുമെന്ന് കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ. 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​​ കാ​യി​ക​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും ആ​തി​ഥേ​യ​ത്വ​ത്തി​ൽ 2027ൽ ​എ​ല്ലാ ഏ​ഷ്യ​ൻ ടീ​മു​ക​ളെ​യും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലേക്കായി ഞ​ങ്ങ​ൾ വ​ലി​യ മു​ന്നേ​റ്റം […]Read More

Sports

ലഖ്നൗ ട്വൻ്റി 20യിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ആവേശകരമായ ലഖ്നൗ ട്വൻ്റി 20യിൽ 6 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ന്യുസീലാൻഡിൻ്റെ 99 റൺസ് ഇന്ത്യ ഒരു പന്ത് ശേഷിക്കെ മറി കടന്നു. സ്പിന്നർമാർ ആധിപത്യം പുലർത്തിയ മൽസരത്തിൽ പുറത്താകാതെ 26 റൺസ് എടുത്ത സൂര്യകുമാർ യാദവും 15 റൺസ് എടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ജയത്തിൽ എത്തിച്ചത്. പരമ്പരയിൽ നിർണായകമായ മൂന്നാം മൽസരം ബുധനാഴ്ച അഹമ്മദാബാദിൽ നടക്കും.Read More

Sports

കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻ്റാക്കോസ് ആണ് രണ്ട് ഗോളുകളും നേടിയത്. 42,44 മിനിറ്റുകളിലായിരുന്നു ഡയമന്റകോസിന്റെ ഗോളുകള്‍. ഈ സീസണിൽ ദിമിത്രിയോസിന് 9 ഗോളുകൾ ആയി. 15 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.Read More

India Sports

ചരിത്ര നേട്ടവുമായി ഇന്ത്യ ; പ്രഥമ വനിത അണ്ടര്‍

പ്രഥമ അണ്ടര്‍ 19 വനിത ലോകകിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് വനിത വിഭാഗം ക്രിക്കറ്റിലെ ആദ്യ ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. 68 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഇന്ത്യ ആറ് ഓവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി 20 ലോകകിരീടം കൂടി. എം എസ് ധോണി കിരീടമുയര്‍ത്തി 16 വര്‍ഷത്തിനിപ്പുറം വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിക്കിരീടം സമ്മാനിച്ച് ഷഫാലി വര്‍മയും സംഘവും. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ നാലാം […]Read More