ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച ഇന്‍ഡോറിലെ പിച്ചിന് മോശം മാർക്കിട്ട് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇത് വിധിച്ചത്. ഐസിസി ഹോള്‍ക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റുകള്‍ വിധിച്ചു. സ്പിന്നർമാർ കളംവാണ ഇന്‍ഡോർ ടെസ്റ്റില്‍ ഓസീസ് മൂന്നാം ദിനത്തിലെ ആദ്യ സെഷന്‍ പൂർത്തിയാകും മുമ്പ് 9 വിക്കറ്റിന് വിജയിക്കുകയായിരുന്നു. അപാര ടേണിന് പുറമെ അപ്രതീക്ഷിത ബൗണ്‍സും ഡിപ്പും കുണ്ടും കുഴികളും പൊടിപടലങ്ങളും ഇന്‍ഡോർ പിച്ചിനെ വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് […]Read More
Tags :sports
പ്രഥമ വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിടും. ആദ്യപതിപ്പിൽ മാറ്റുരയ്ക്കുന്നത് അഞ്ച് ടീമുകളാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യു പി വാരിയേഴ്‌സ് എന്നീ ടീമുകളാണ് അവ.മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.Read More
ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുകയാണ്. മാർച്ച് 10 മുതൽ 20 വരെ യാണ് കാളി നടക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ […]Read More
ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിയാണ് പുഷ്‌കാസ് അവാര്‍ഡ് ജേതാവായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പോളണ്ട് ഫുട്‌ബോള്‍ ലീഗില്‍ നേടിയ ഓവര്‍ഹെഡ് ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാര്‍ചിന്‍. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം നേടിയത്. ലോകകപ്പില്‍ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവര്‍ഹെഡ് കിക്കിന് മുന്നില്‍ പിന്തള്ളപ്പെട്ടത്. […]Read More
ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമിയാണെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഓസീസ് കരുത്തിനെ മറികടക്കാനാവൂ. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. […]Read More
ആദ്യ ഘട്ടത്തില്‍ പതിനായിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കായിക-യുവജന കാര്യാലയവും സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് നാളെ തുടക്കമാകും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള 10000 കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. കായിക-യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ […]Read More
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാൾ ടൈഗേഴ്സും കർണാടക ബുൾഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. കേരളത്തിൻറെ മത്സരങ്ങൾക്ക് 19 ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുങ്ക് വാരിയേഴ്സ് ആണ് സി3 കേരള സ്ട്രൈക്കേഴ്സ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട കേരള ടീമിൻറെ എതിരാളികൾ.Read More
യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. സൂപ്പർപോരാട്ടത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പി എസ് ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും. 2020 ചാംപ്യൻസ് ലീഗ് ഫൈനലിൽ പി എസ് ജിയെ തകർത്താണ് ബയേൺ മ്യൂണിക്ക് കിരീടമുയർത്തിയത്. തൊട്ടടുത്ത വർഷം ക്വാർട്ടറിൽ പി എസ് ജി പകരം വീട്ടി. ജർമ്മൻ കരുത്തർ ഒരിക്കൽകൂടി മുന്നിലെത്തുമ്പോൾ ടീമിന്‍റെ മോശം ഫോമാണ് പി എസ് ജിയുടെ തലവേദന. ഫ്രഞ്ച് കപ്പിൽ മാഴ്സെയോട് തോറ്റ് […]Read More
പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്‌ല സിഎംസി അണ്‍സോള്‍ഡായിരുന്നു.Read More
ആദ്യമായി ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ. ലോക ബാഡ്മിന്റണിലെ മുൻനിര താരങ്ങളുടെ ഏറ്റുമുട്ടലായിരിക്കും ഈ ടൂർണമെന്റിൽ അരങ്ങേറുക. എക്സ്പോ സിറ്റിയിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 ടീമുകൾ കൊമ്പുകോർക്കും. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യയുടെ മത്സരം കാണാൻ എക്സപോ സിറ്റിയിലേക്ക് കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ബാഡ്മിന്റൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഇന്ത്യ, യു.എ.ഇ, മലേഷ്യ, കസാഖിസ്താൻ […]Read More