ക്രിക്കറ്റിന്റെ ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. പതിനാറാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പ് ഉയർത്തുന്നത് വരെ, സംഭവബഹുലമായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് കരിയർ. 1989 നവംബറിൽ പാക്കിസ്ഥാനെതിരെയാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിന് ശേഷം, അതേ എതിരാളികൾക്കെതിരെ സച്ചിൻ ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ജേഴ്സി അണിഞ്ഞു. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് […]Read More
Tags :sports
ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന് അധ്യക്ഷനാകും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കളിക്കളത്തില്‍ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനത്ത് 450 […]Read More
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നമ്മ മെട്രോയുടെ സമയം നീട്ടുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ആദ്യമത്സരം. ഏപ്രിൽ 10, 15, 17, 23, 26, മേയ് 21 എന്നീ ദിവസങ്ങളിലും ബംഗളൂരുവിൽ ഐ.പി.എൽ മത്സരങ്ങളുണ്ട്. ടെർമിനൽ സ്റ്റേഷനുകളായ ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് പുലർച്ച ഒന്നിനാകും അവസാന മെട്രോ പുറപ്പെടുക. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുലർച്ച 1.30നാകും അവസാന മെട്രോ. പുതുതായി […]Read More
ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും ക്രിക്കറ്റ് സായാഹ്നങ്ങൾ സമ്മാനിക്കുന്ന ഐ.പി.എല്ലിന് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. 16ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. രാത്രി 7.30നാണ് ഐ.പി.എൽ പൂരത്തിന് കൊടിയേറുക. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഹോം- എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുന്നത്. 2020ലും 21ലും കോവിഡ് കാരണം യു.എ.ഇയിലായിരുന്നു ഐ.പി.എൽ നടന്നത്. കഴിഞ്ഞ വർഷം പത്ത് ടീമുകളായി മാറ്റിയെങ്കിലും മുംബൈയിലും പുണെയിലുമായിരുന്നു പ്രധാനമായും മത്സരങ്ങൾ. ഇത്തവണ […]Read More
“വിദ്വേഷവും വിവേചനവും വേണ്ട, നമുക്ക് ചേർന്നിരിക്കാം” എന്ന സന്ദേശവുമായി ലണ്ടനിലും യുഎഇ യിലും കേരളത്തിലും നോമ്പുതുറ നടത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി ഫുട്ബോൾ ക്ലബും, ക്ലബ്ബിന്റെ ലോകത്തിലെ ഏറ്റവും വലിയ ഒഫീഷ്യൽ സപ്പോർട്ടേഴ്സ് ക്ലബ് ആയ ‘ചെൽസി ഫാൻസ് കേരളയും’! ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ലോകമെങ്ങും നോമ്പുതുറ സദസ്സുകളുമായി പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി. വിവേചനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും ചെൽസി എഫ്സി യും ചെൽസി ഫൗണ്ടേഷനും നടത്തുന്ന “നോ റ്റൂ ഹേറ്റ് […]Read More
പാഡൽ ചാമ്പ്യൻഷിപ്പോടെ റമദാൻ സപോർട്സ് ഇവന്റായ നാദൽ ഷെബ സ്പോർട്സ് ടൂർണമെന്റിന് തുടക്കമായി. എല്ലാവർഷവും റമദാനിലുട നീളം നടക്കുന്ന ടൂർണമെന്റ് നാദൽ ഷെബ സ്പോർട്സ് കോംപ്ലക്സിലാണ് അരങ്ങേറുന്നത്. സമ്മാനത്തുകയുടെ കാര്യത്തിൽ യു.എ.ഇയിലെ മുമ്പൻ ടൂർണമെന്റുകളിൽ ഒന്നാണ് നാസ് സ്പോർട്സ്. ആവേശകരമായ പാഡൽ മത്സരത്തോടെയാണ് പത്താം സീസണ് തുടക്കമിട്ടത്. രാജ്യാന്തര താരങ്ങളുൾപെടെ 500ഓളം താരങ്ങളാണ് പാഡൽ ചാമ്പ്യഷിപ്പിൽ കൊമ്പുകോർക്കുന്നത്. റമദാൻ രാവുകളെ സജീവമാക്കി എട്ട് കായിക മത്സരങ്ങളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. പാഡലിന് പുറമെ വോളിബാൾ, അമ്പെയ്ത്ത്, ഫെൻസിങ്, ഓട്ടം, […]Read More
രണ്ടു മാസം മുമ്പ് ലോകത്തെ അതിശയിപ്പിച്ച് സമാപിച്ച ലോകകപ്പ് ഫുട്ബാളിന് അന്താരാഷ്ട്ര അംഗീകാരമായി ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം അവാർഡ്. അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയയുടെ പുരസ്കാരം ബെർലിനിൽ വ്യാഴാഴ്ച സമാപിച്ച ഐ.ടി.ബി പ്രദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. 150ലധികം രാജ്യങ്ങളും 10,000ത്തിലധികം പ്രദർശകരും പങ്കെടുക്കുന്ന ലോകത്തിലെ വലിയ പ്രദർശനങ്ങളിലൊന്നാണ് ഐ.ടി.ബി ബെർലിൻ. വേൾഡ് ടൂറിസം ഓർഗനൈസേഷൻ, അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ, അറബ് ടൂറിസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രദർശനത്തിലെ ജോർഡൻ പവിലിയനിൽ നടന്ന ചടങ്ങിൽ ജോർഡൻ […]Read More
ഐ.എസ്.എല്ലിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് മത്സരം അവസാനിക്കും മുമ്പ് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗളൂരു എഫ്.സിയെ നേരിടാനൊരുങ്ങുന്നു. കേരളം വേദിയാകുന്ന 2023 ഹീറോ സൂപ്പർ കപ്പിന്റെ ഫിക്സ്ചർ പുറത്തുവന്നപ്പോൾ ഇരു ടീമും ഒരേ ഗ്രൂപ്പിലാണ്. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇരുനിരയും വീണ്ടും ഏറ്റുമുട്ടും. ഏപ്രിൽ മൂന്ന് മുതൽ 25 വരെ നടക്കുന്ന ടൂർണമെന്റിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് […]Read More
കായികപ്രേമികളിൽ ആഹ്ലാദപ്പൂത്തിരി കത്തിച്ച് ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ആവേശകരമായ തുടക്കം. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീയിൽ 33 രാജ്യങ്ങളിലെ കാറോട്ടക്കാരാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ എഫ് 3 പരിശീലന സെഷൻ നടന്നു. ഉച്ചക്ക് ഒന്നിന് പിറ്റ് ലെയ്ൻ വാക്കും ട്രാക്ക് ടൂറും നടന്നു. തുടർന്ന് എഫ് 2 പരിശീലന സെഷനും നടന്നു. വൈകുന്നേരം എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടന്നു. ശനിയാഴ്ച രാവിലെ 9.10ന് […]Read More
63 രാജ്യങ്ങളിൽ നിന്നും 450ഓളം ഷൂട്ടർമാർ മാറ്റുരക്കുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ഷോട്ട് ഗൺ വേൾഡ്കപ്പിന് ശനിയാഴ്ച ഖത്തറിൽ തുടക്കമായി. ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ സുപ്രധാന മത്സരങ്ങളിൽ ഒന്നായ ഷോട്ട് ഗൺ വേൾഡ് കപ്പ് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള റേറ്റിങ് പോയന്റിലും പ്രധാനമാണ്. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ആണ് എട്ടു ദിനം നീളുന്ന ടൂർണമെന്റിന്റെ ആതിഥേയർ. 11 രാജ്യങ്ങളിലായാണ് സീസണിലെ 12 ലോകകപ്പ് സീരീസ് നടത്തുന്നത്. […]Read More