മലയാളി താരം മിന്നു മണിയെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഉള്‍പ്പെടുത്തി. 18 അംഗ ടീമിലാണ് ഓള്‍റൗണ്ടറായ മിന്നു മണി ഇടംപിടിച്ചത്. ആദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. വയനാട് സ്വദേശിയാണ്. ട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More
Tags :sports
ഫുട്‌ബോളിന്റെ മിശിഹയെ ഇനി മറ്റൊരു റോളില്‍ കൂടി കാണാം. അഭിനയത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മെസി. അര്‍ജന്റീനയിലെ ദി പ്രൊട്ടക്ടേഴ്‌സ് എന്ന സീരിസിലാണ് നടന്‍ മെസിയെ കാണാനാവുക. ഫുട്‌ബോള്‍ ഏജന്റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസിയായി തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഫുട്‌ബോള്‍ ഏജന്റുമാര്‍ക്ക് ഉപദേശമേകുന്ന താരമായാണ് മെസി ചിത്രത്തിൽ എത്തുന്നത്. അഞ്ച് മിനിറ്റോളം നീണ്ട് നില്‍ക്കുന്ന രംഗം ആണ്. മെസി പരസ്യ ചിത്രങ്ങളില്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായണ് ഒരു സീരിസില്‍ അഭിനയിക്കുന്നത്. മെസിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ ദി […]Read More
ഫുട്ബോൾ സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്‍റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്‍റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും […]Read More
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിന്‍ ജേതാക്കള്‍. ഫൈനലില്‍ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്പെയിന്‍ കിരീടം നേടിയത്. നിശ്ചിത സമയത്ത് അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ മെഹറിന്റേയും പെറ്റ്കോവിച്ചിന്റേയും കിക്കുകള്‍ ഉനൈ സൈമണ്‍ തടുത്തത് നിര്‍ണായകമായി. സ്പെയിന്റെ ലപോര്‍ടെയും കിക്ക് പാഴാക്കിയെങ്കിലും നാലിനെതിരെ അഞ്ച് ഗോളിന് സ്പെയിന്‍ ജയം നേടി. സ്പെയിനിന്‍റെ ആദ്യ നേഷന്‍സ് ലീഗ് കിരീടമാണ്.Read More
ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് […]Read More
പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിൽ മറ്റൊരു കിരീടനേട്ടം കൂടി. മാഞ്ചസ്റ്റർ യുനൈറ്റഡിനെ കീഴടക്കി എഫ്.എ കപ്പും സിറ്റി സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 2-1നായിരുന്നു സിറ്റിയുടെ ജയം. ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് തുണയായത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും വലകുലുക്കി.Read More
ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും […]Read More
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട് തുറന്നു പറഞ്ഞത്. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ. […]Read More
തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന് തകർത്തുവിട്ട് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 214 റൺസ്. കനത്ത മഴ കാരണം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഐ.പി.എൽ ഫൈനലിൽ വീണ്ടും മഴ കളിച്ചതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയ ലക്ഷ്യം മഴ നിയമപ്രകാരം 15 […]Read More
കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാൻ പത്താൻ. ഭാര്യ സഫാ ബെയ്ഗിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇര്‍ഫാൻ പുണ്യ നഗരമായ മക്കയില്‍ എത്തിയത്. ഇര്‍ഫാൻ പത്താൻ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജീവിതത്തെ ഏറ്റവും മനോഹരമാക്കിയ ഈ ആളുകൾക്കൊപ്പം ഏറ്റവും സമാധാനപരമായ ഉംറ നിര്‍വഹിച്ചുവെന്ന് ഇര്‍ഫാൻ ഇന്‍സ്റ്റയില്‍ കുറിച്ചു. ഇന്ത്യയില്‍ ഐപിഎല്‍ ആവേശം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഇര്‍ഫാൻ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഐപിഎല്ലിലെ മത്സരങ്ങള്‍ കാണുകയും അത് […]Read More