ദേശീയ ഗെയിംസിൽ ആദ്യ മെഡൽ നേടി കേരളം. വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം സ്വന്തമാക്കി. സെമി ഫൈനലിൽ പക്ഷെ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനിയോട് 7-15ന് ജോസ്ന പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പഞ്ചാബിന്റെ കോമൾ പ്രീതിനെ 15-0ത്തിനും ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്ന.Read More
Tags :sports
സൗദി അറേബ്യയിൽ വിജയകരമായ ഒന്നാം സീസണിന് ശേഷം ഫ്രണ്ട്സ് ഇലവൻ മക്കയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് മക്ക ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരം ഒക്ടോബർ 14ന് മക്കയിലെ മുസ്ദലിഫ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിലെ പ്രമുഖരായ താരങ്ങളെ ഐ.പി.എൽ ഫോർമാറ്റിൽ തിരഞ്ഞെടുപ്പ് നടത്തി വിവിധ ഫ്രാഞ്ചൈസികൾക്ക് കീഴിൽ അണിനിരത്തുന്ന ടൂർണമെൻറ് ആണിത്.Read More
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ടി20 ലോകകപ്പിൽ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.Read More
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിജിപി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.Read More
ടെഹ്രാൻ: മാധ്യമപ്രവർത്തക ഹിജാബ് ധരിക്കാത്തതിനാൽ അഭിമുഖം നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സിഎൻഎനിലെ മാധ്യമപ്രവർത്തകയായ ക്രിസ്റ്റ്യൻ അമൻപൂരിനാണ് ഇറാൻ പ്രസിഡന്റ് അഭിമുഖം നിഷേധിച്ചത്. ഹിജാബ് വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിൽ നിന്നും പ്രസിഡന്റ് വിട്ടു നിന്നത്..Read More