Tags :sports

Sports

മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം

ലോകചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി.ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ജയത്തോടെ ഗുകേഷ് സ്വന്തമാക്കി. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്‍റിന്‍റെ ഒൻപതാം റൗണ്ടിലാണ് കാൾസന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിതെറ്റിയത്. 16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി. 16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ […]Read More

Kerala Sports

കൊച്ചിയില്‍ ഇന്ന് ആവേശപ്പോര്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. എതിരാളികൾ എടികെയും. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചിയില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ വലിയ എതിരാളികൾ ആണ് എടികെ. രണ്ട് തവണ കലാശപ്പോരില്‍ കേരളത്തെ വീഴ്ത്തിയ ടീമാണ് എടികെ. 2014ലും 2016ലും എടികെയ്ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണിരുന്നു. ഇത്തവണ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോള്‍ തുടക്കത്തില്‍ അടിതെറ്റിയാണ് എടികെയുടെ വരവ്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഒന്നിനെതിരെ മൂന്ന് […]Read More

India National Sports Viral news

വനിതാ ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ

വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.ദീപ്‌തി ശർമ്മയുടെ 3 വിക്കറ്റിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ […]Read More

Events Gulf Sports Transportation

ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]Read More

India Sports Viral news World

വാർണർ തലയടിച്ച് വീണു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡേവിഡ് വാർണർ തലയടിച്ച് വീണു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിൽ പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15-ാം ഓവറിൽ മൊയീൻ അലിയുടെ ഷോട്ടാണ് വാർണറുടെ നേർക്ക് വന്നത്. എന്നാൽ പിന്നോട്ടോട് ചാടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വാർണറുടെ ലാൻഡിംഗ് പിഴക്കുകയായിരുന്നു . തലയുടെ പിൻവശം നിലത്തടിച്ചതോടെ ഫിസിയോ ഓടിയെത്തി വാർണറെ പരിശോധിച്ചു. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ താരം കൺകഷൻ വിജയിച്ച് ബാറ്റിംഗിന് തിരിച്ചെത്തി. എന്നാൽ 11 പന്തിൽ വെറും 4 റൺസേ […]Read More

Events Gulf Transportation

പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ

സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ. ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സ്‍പെഷ്യൽ സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ അദീൽ. സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകളാണ് ഫ്ലൈ അദീൽ വിമാന കമ്പനി ഒരുക്കുന്നത്. സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നീ എയർപോർട്ടുകളിൽ നിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം […]Read More

Sports

ടി20 ലോകകപ്പ് ; ദീപക് ചഹാർ പുറത്ത്

ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ 2022 ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ചഹാറിന് ഒക്ടോബർ 16ന് ആരംഭിക്കുന്ന ലോകകപ്പ് നഷ്ടമായേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പരിക്കേറ്റ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്റ്റാർ ബൗളർ ബുമ്രയ്ക്ക് പകരക്കാരനായി എത്തേണ്ടിയിരുന്ന താരമാണ് ചഹാർ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ എന്നിവർ ആണ് ഇന്ത്യൻ ടീമിലെ പകരക്കാരായി ലോകകപ്പിന് ഓസ്ട്രേലിയയിലേക്ക് പോവുന്നത്. ഇവർ […]Read More

Gulf Sports World

ലോകകപ്പ് കാണാനെത്തുവര്‍ക്ക് പുത്തന്‍ താമസസൗകര്യം

ലോകകപ്പ് ഫുട്‌ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഫുട്‌ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍ ഇപ്പോൾ. കളി കാണാനെത്തുന്ന എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ലാത്തതുകൊണ്ടാണ് പുതിയ രീതിയിലുള്ള താമസ സൗകര്യം ഖത്തർ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പൽ ആദ്യമേ ഖത്തർ തയ്യാറാക്കിയിരുന്നു. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കാൻ […]Read More

Gulf Sports World

ക​ളി​കാ​ണാ​ൻ കൂ​റ്റ​ൻ സ്ക്രീ​ൻ ത​യാ​ർ

ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തേ​ക്കാ​ൾ മി​ക​വോ​ടെ കാ​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ ദോ​ഹ. എ​ച്ച്.​ഡി ദൃ​ശ്യ മി​ക​വും മി​ക​ച്ച ഓ​ഡി​യോ സം​വി​ധാ​ന​വു​മാ​യാ​ണ് ലോ​ക​ക​പ്പ് വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് കാളി കാണാൻ കൂ​റ്റ​ൻ സ്ക്രീ​ൻ ത​യാ​റാ​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ക്കു​ന്ന​തെ​ന്ന് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ഇ​വ​ൻ​റ്സ് ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ക്രീ​ൻ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​ർ​ണി​ഷി​ലെ മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് നീ​ണ്ടു​ കി​ട​ക്കു​ന്ന സ്ക്രീ​ൻ ഒ​രു​ക്കി​യ​ത്.Read More

Sports

ഹെറ്റ്‌മെയര്‍ പുറത്ത്

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്ത്. താരത്തിന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം നഷ്ടമായതിന് പിന്നാലെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. ഹെറ്റ്‌മെയറിന് പകരം ഷമറ ബ്രൂക്സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ബ്രൂക്സിന് ലോകകപ്പ് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ എത്താനാകില്ലെന്ന് ഹെറ്റ്മെയര്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മാനേജ്മെന്റ് ഗയാനയില്‍ […]Read More