Tags :sports

Events India Information Kerala Sports Viral news

കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.Read More

Sports

കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിലിറങ്ങും

ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ സീസണിലെ നാലാം മത്സരത്തിനിറങ്ങും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. സീസണില്‍ ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് കളിയിലും തിരിച്ചടിയേറ്റിരുന്നു. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയിലും ഒഡിഷ എഫ് സിക്കെതിരെ ഭുവനേശ്വറിലും ആദ്യം ഗോൾ നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി.Read More

Sports

ഭക്ഷണം ബഹിഷ്കരിച്ച് ; ടീം ഇന്ത്യ

ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി. തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ […]Read More

India Sports Viral news

ടി 20:എറിഞ്ഞെടുത്ത് ബംഗ്ലാദേശ്

ട്വൻറി 20 ലോകകപ്പിൽ സൂപ്പർ-12 പോരാട്ടത്തിൽ നെതർലൻഡിനെതിരെ ബൗളിംഗ് കരുത്തിൽ 9 റൺസ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻ‌ഡിൻറെ പോരാട്ടം 20 ഓവറിൽ 135 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റുമായി ടസ്‌കിൻ അഹമ്മദാണ് ജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്-144/8 (20), നെതർലൻഡ്‌സ്-135 (20).Read More

India Sports

കോലിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതിന് പിന്നാലെ വിരാട് കോലിയെ അഭിനന്ദങ്ങൾ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിംഗ്സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. എവിടെയാമോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിൻറെ […]Read More

India Sports World

പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന്​ ശേഷമാണ് കോഹ്‍ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More

Sports World

ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നാളെ

ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ എട്ടാം എഡീഷന് ഇന്ന് ഓസ്ട്രേലിയിൽ തുടക്കം. യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. സിഡ്നിയിൽ ഉച്ചയ്ക്ക് 12.30 നു നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും. പെർത്തിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മൽസരം നാളെ ഉച്ചയ്ക്ക് 1.30 മുതൽ പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലണ്ട്, […]Read More

Sports

ടി 20 ലോകകപ്പ് : വെസ്‌റ്റ് ഇൻഡീസ് പുറത്ത്

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12ലേക്ക് പ്രവേശനവുമായി അയർലൻഡ്. രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസിനെ പുറത്തക്കിയാണ് അയർലൻഡിന്റെ ചരിത്രനേട്ടം. ഹോബാർട്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് അയർലൻഡ് മുന്നേറിയത്. 48 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം പുറത്താകാതെ 66 റൺസ് നേടിയ പോൾ സ്‌റ്റെർലിംഗ് ഐറിഷ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 147 റൺസ് പിന്തുടർന്ന അയർലൻഡ് 15 പന്തുകൾ ബാക്കി നിൽക്കെയാണ് ജയിച്ചത്.Read More

Gulf Sports

ചരിത്രകാഴ്ചകളുമായി ഫിഫ മ്യൂസിയം

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ […]Read More

Sports

ബിസിസിഐ പ്രസിഡന്റ് ; റോജർ ബിന്നി

മുൻ ലോകകപ്പ് ജേതാവും ഓൾറൗണ്ടറുമായ റോജർ ബിന്നിയെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് ഒക്ടോബർ 18 ചൊവ്വാഴ്‌ച നടന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ വച്ചാണ് റോജർ ബിന്നിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 1979നും 1987നും ഇടയിൽ ഇന്ത്യക്കായി 27 ടെസ്‌റ്റുകളും 72 ഏകദിനങ്ങളും കളിച്ചിട്ടുള്ള ബിന്നി വർഷങ്ങളായി കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിൽ പ്രധാന […]Read More