ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ വിറപ്പിച്ച് സൗദി അറേബ്യക്ക് ആദ്യ ജയം. അഞ്ച് മിനിറ്റിനുള്ളിൽ തുടരെ രണ്ട് ഗോളുകൾ അടിച്ചാണ് സൗദി താരങ്ങൾ അർജന്‍റീനയെ തോല്പിച്ചത്. പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചത്.Read More
Tags :sports
ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ടും വെയ്‍ല്‍സും. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ടും വെയ്‍ല്‍സും തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ടീമുകളും ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. എൽജിബിടിക്യുഐഎ+ സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാമ്പയിന് […]Read More
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.Read More
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അറബ് ലോകം ആതിഥ്യം വഹിച്ച ആദ്യ ടൂർണമെൻറ് ആഘോഷമാക്കാൻ ബീൻ സ്പോർട്സ്. ടൂർണമെൻറിലെ 22 മത്സരങ്ങൾ പൂർണമായും സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് അറിയിച്ചു. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമുള്ള പ്രേക്ഷകർക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് സൗജന്യ സംപ്രേക്ഷണത്തിന് തുടക്കം കുറിക്കുക. മേഖലയിലെ 24 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ഫുട്ബാൾ ആരാധകർക്ക് ടൂർണമെൻറിലെ ആവേശകരമായ പോരാട്ടങ്ങൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നതാണ് […]Read More
എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനൊരുക്കിയിരിക്കുന്നത്. അവയിൽ ഒരെണ്ണം മാത്രമേ, പഴയത് മുഖംമിനുക്കിയിട്ടുള്ളൂ. ശേഷിച്ചവയിൽ ആറെണ്ണം തീർത്തും പുതിയതായി മരുഭൂമിയിൽ പൊങ്ങിയുയർന്നപ്പോൾ, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിലവിലെ കളിമുറ്റം പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയം:-ദോഹയിൽനിന്ന് ഏറ്റവും അകലെയുള്ള കളിമുറ്റമാണ് അൽ ബെയ്ത് സ്റ്റേഡിയം. ദൂരക്കാഴ്ചയിൽ അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയൊരു ടെന്റ് പോലെ തോന്നിപ്പിക്കുന്നു. അരികിലെത്തുന്തോറും വിസ്മയമായിമാറുന്ന നിർമാണം. ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് ഈ കളിമുറ്റം. 60,000 […]Read More
ഇത്തവണ ലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്തിരീകരിച്ചു. ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസേമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരുക്കുണ്ടെന്ന് അറിയുന്നത്.Read More
ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ സ്റ്റേഡിയത്തിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും. കാൽപന്തുകളിയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ ടീം ആയ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽ നിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ,12 ലക്ഷം കാണികൾ. ഇനി ലോകം മുഴുവൻ ഉറ്റുനോക്കുക ഖത്തറിലേക്കാണ്.Read More
കാലിലെ ലിഗ്മെന്റ് തകരറിനെ തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവിൽ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകൾ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. ചെന്നൈയിലെ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന പ്രിയ ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.Read More
ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാൽപന്തിനെ നെഞ്ചോട് ചേർത്തവർ ഖത്തറിലേക്ക് എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിനായി 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്ക് തയാറാകുന്നത്. 2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ […]Read More
കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്‌മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫയും ട്വീറ്റ് ചെയ്‌തു. പുഴയില്‍ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്‍റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്‌തതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. ഈ ഭീമന്‍ കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി […]Read More