സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.Read More
Tags :sports
ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസം ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യ അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടുന്നത്. ചൈനയ്ക്കാണ് വെള്ളി. ഹോങ്കോങിനാണ് മൂന്നാം സ്ഥാനം. സുദ്പ്തി ഹജേല, ഹൃദയ് വിപുല്‍ ഛദ്ദ, അുഷ് ഗര്‍വാല, ദിവ്യാകൃതി സിങ് എന്നിവരാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ സുവര്‍ണ ചരിത്രം എഴുതിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം മൂന്നായി. വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ രാവിലെ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് […]Read More
ഏഷ്യ വൻകരയുടെ ഒളിമ്പിക്‌സിന് ചൈനയിലെ ഹാങ്ചൗയില്‍ ഔദ്യോഗിക തുടക്കം. ഹാങ്ചൗ ഒളിമ്പിക്‌സ് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഏഷ്യന്‍ ഗെയിംസിന് തുടക്കമായത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് മുഖ്യാതിഥിയാകുന്ന ചടങ്ങ് പുരോഗമിക്കുകയാണ്. ഉദ്ഘാടന മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയ്ക്കായി ഹോക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങും ബോക്‌സർ ലവ്‌ലിൻ ബൊർഗോഹെയ്‌നുമാണ് ദേശീയപതാകയേന്തുന്നത്. 45 രാജ്യങ്ങളില്‍ നിന്നായി 12,417 കായികതാരങ്ങള്‍ ഇത്തവണത്തെ വന്‍കരപ്പോരിനിറങ്ങുന്നു. മൂന്നാംതവണയാണ് ചൈന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.Read More
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. ഒക്‌ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് അങ്കത്തിന്‍റെ ടിക്കറ്റ് വില്‍പനയും ഇന്നാണ് അരംഭിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് https://tickets.cricketworldcup.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.Read More
ഇക്കൊല്ലത്തെ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ആദ്യ കളിയിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാകിസ്താനിലെ മുൾട്ടാനിലാണ് മത്സരം. ഏഷ്യാ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടിയെത്തുന്ന നേപ്പാളിനെ പാകിസ്താൻ അനായാസം പരാജയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ നേപ്പാൾ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനങ്ങളാണ് അവരെ ഏഷ്യാ കപ്പിലെത്തിച്ചത്. എസിസി മെൻസ് പ്രീമിയർ കപ്പിൽ യുഎഇയെ വീഴ്ത്തി കിരീടം നേടിയാണ് നേപ്പാൾ ഏഷ്യാ കപ്പിലേക്ക് എത്തുന്നത്.Read More
ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയർത്തി നീരജ് ചോപ്ര. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.Read More
ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോട് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്.Read More
ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സന്‍ ആണ്.Read More
യു.എ.ഇ മലയാളി ഫുട്ബാൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇഷ്ട താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബർ അഞ്ചിന് ദുബൈയിലെത്തും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായാണ് ടീം പ്രവാസി മണ്ണിലേക്കെത്തുന്നത്. സെപ്റ്റംബർ അഞ്ചു മുതൽ 16 വരെ 11 ദിവസത്തെ പരിശീലനമാണ് ദുബൈയിൽ നടത്തുക. ഇതിനിടയിൽ യു.എ.ഇ പ്രമുഖ പ്രോലീഗ് ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരവും നടത്തും. സെപ്റ്റംബർ ഒമ്പതിന് സബീൽ സ്‌റ്റേഡിയത്തിൽ വെച്ച് അൽ വസൽ എഫ്.സിയുമായാണ് ടീമിന്‍റെ ആദ്യ സൗഹൃദ മത്സരം. […]Read More
‘ഇന്ത്യൻ പെലെ‘ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു ഹബീബ്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ […]Read More