സംസ്ഥാനത്ത് വെള്ളി വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 66.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 533.60 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 667 രൂപയും, ഒരു കിലോഗ്രാമിന് 66, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.Read More
Tags :newspaper
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോഡരികിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാബൂൾ നഗരത്തിലെ രണ്ടാമത്തെ സുരക്ഷാ ജില്ലയിൽ സ്ഫോടനം നടന്നതായി കാബൂൾ പോലീസ് കമാൻഡിന്റെ വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.Read More
സംസ്ഥാനത്ത് മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനാണ് കൂടുതല്‍ […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 400 രൂപയും ഒരു ഗ്രാമിന് 50 രൂപയും വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് 37,880 രൂപയും, ഒരു ഗ്രാമിന് 4735 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,480 രൂപയും, ഗ്രാമിന് 4685 രൂപയുമായിരുന്നു നിരക്ക്.Read More
റിയാദ്: മദീനയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തിയതായി സൗദി അറേബ്യമദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തുകയായിരുന്നു.കണ്ടുപിടിത്തത്തിലൂടെ ലോകത്തിന് നിക്ഷേപത്തിനുള്ള വാതിൽ തുറക്കുകയാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽRead More
ഇന്ത്യൻ ടെലിക്കോം വിപണിയിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യമാണുള്ളത്. ഇതിനിടയിൽ തകരാതെ പിടിച്ചു നിൽക്കാൻ പൊതുമേഖലാ ടെലിക്കോം സേവനദാതാവായ ബിഎസ്എൻഎൽ (BSNL) പലതും പയറ്റുന്നുണ്ട്. 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന പോരായ്മ നിലനിൽക്കുമ്പോൾ തന്നെ കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കളെ ആകർഷിക്കുന്നു. എല്ലാതരം വരിക്കാരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ളവയാണ് ബിഎസ്എൻഎല്ലിന്റെ (BSNL) പ്ലാനുകൾ. റീചാർജിനായി അധികം പണം മുടക്കാൻ കഴിയാത്ത ആളുകളെയും ഡാറ്റ ആവശ്യമില്ലാത്ത, സൌജന്യ കോളുകളും വാലിഡിറ്റിയും […]Read More
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും സുരക്ഷയും സൌകര്യവും വർധിപ്പിക്കാൻ വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. മെസേജുകളും മീഡിയകളും അയക്കാനായി നമ്മൾ ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഇപ്പോൾ പണവും അയക്കാം. വാട്സ്ആപ്പ് പേ എന്ന ഫീച്ചറാണ് ഇതിന് സഹായിക്കുന്നത്. വാട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് കുറച്ച് മാസങ്ങളായി എങ്കിലും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം മറ്റ് യുപിഐ ആപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. വാട്സ്ആപ്പ് മെസേജ് അയക്കുന്ന […]Read More