Tags :news

Jobs

ക്ലീനർ/ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.Read More

Gulf Sports Viral news

ബിഷ്ത് നൽകിയാൽ കോടികൾ നൽകാം ; ഒമാൻ രാജകുടുംബാംഗം

ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച‌ മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More

General

കെ ആര്‍ ഗൗരിയമ്മ പുരസ്‌കാരം ചെ ഗുവേരയുടെ മകള്‍ക്ക്

പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്‌കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയായ ഡോ. അലെയ്‌ദ ഗുവേരയ്ക്ക്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലെയ്‌ദ. ചെഗുവേരയുടെ കൊച്ചു മകളും ചടങ്ങില്‍ പങ്കെടുക്കും. 3000 യുഎസ് ഡോളറാണ് പുരസ്‌കാരം. പുരസ്‌കാര തുകയും ശില്‍പവും പ്രശസ്തി പത്രവും ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.Read More

General Viral news

ഉണ്ണിയേശുവിനെ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായിയും

ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്‍ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി നിർമ്മിച്ചിരിക്കുകയാണ് ലൂക്കാസ് ആന്റണി. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കാസിന്റെ പുല്‍ക്കൂട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര്‍ […]Read More

Events

ഇന്ന് ക്രിസ്മസ്

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത […]Read More

Information Jobs

അധ്യാപക ഒഴിവ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ – ഹിന്ദി തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍, അംഗവൈകല്യമുള്ളവര്‍, ലോക്കോമോട്ടര്‍ ഡിസബിലിറ്റി/ സെറിബ്രല്‍ പാഴ്‌സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 45600 – 95600. യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ […]Read More

Jobs

താല്‍ക്കാലിക ഒഴിവ്

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണി/സുവോളജി എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. തദ്ദേശീയ സമൂഹത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം അഭികാമ്യം. കാലാവധി 6 മാസം. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 2022 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ് ഇളവ് ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് […]Read More

Information

ഗ്രാഫിക് ഡിസൈനർ ഒഴിവ്

കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിൻ, സോഷ്യൽ മീഡിയ പോസ്റ്റർ, ബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തി 31ന് വൈകിട്ട് 5നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകരിൽ നിന്ന് അനുയോജ്യരായവരുടെ പാനൽ തയ്യാറാക്കും. ഐ&പി.ആർ.ഡി. പാനലിൽ ഉൾപ്പെട്ടിട്ടുളളവർക്ക് മുൻഗണന.Read More

Information

മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന 2022ലെ ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തില്‍ ആസ്ഥാനമുളള മാധ്യമങ്ങള്‍ക്കുവേണ്ടി ഇതരനാടുകളിലോ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. […]Read More

Health

ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് […]Read More