Tags :news

Weather World

അതിശൈത്യത്തിൽ അമേരിക്ക; മരണം 65 കടന്നു

അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു. അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്.Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 5015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപയാണ് ഉയർന്നത്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4145 രൂപയാണ്.Read More

Gulf Viral news

പെരുമഴയില്‍ കുടചൂടി ബുർജ് ഖലീഫ

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ ആണ് ജനശ്രദ്ധ നേടിയത്. പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി ഈ വീഡിയോ മാറി. ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ […]Read More

Health

സൂക്ഷിച്ചില്ലെങ്കിൽ സ്കിന്‍ ക്രീമുകള്‍ അപകടം

സൗന്ദര്യം വര്‍ധക വസ്തുക്കള്‍ മരണകാരണമാവുന്നു എന്ന വാര്‍ത്തകള്‍ പുതിയതല്ല, എന്നാല്‍ സ്‌കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന് കേട്ടാല്‍ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇതു സത്യമാണ് പഠനം തെളിയിച്ചതുമാണ്. കൂടാതെ ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ അഗ്‌നിശമനസേന വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച്‌ കിടന്നുറങ്ങുമ്പോൾ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ […]Read More

World

ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. […]Read More

Information Judiciary

ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 13 നും 28 നും

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 13 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 28 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 12 നു മുമ്പ് […]Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 2023 ജനുവരി 14 നുള്ളിൽ ഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, […]Read More

Education

വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

വോട്ടേഴ്‌സ് ദിനമായ ജനുവരി 25നോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ 17നും 25നും ഇടയില്‍ പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. അപേക്ഷകള്‍ deothiruvananthapuram@gmail.com എന്ന മെയില്‍ ഐഡിയില്‍ […]Read More

General

ശബരിമല നട ഇന്ന് അടയ്ക്കും

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയിൽ നടന്നു. 41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിനാണ് ഇന്ന് സമാപനമാവും. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേർ […]Read More

Information

ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം

നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനമാണു നൽകുന്നത്. 2000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.Read More