ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, […]Read More
Tags :news
ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. 5677 പേരില്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് നാലു വര്‍ഷമെടുത്താണ് പഠനം നടത്തിയത്. ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവര്‍ക്ക് ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. […]Read More
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അപേക്ഷയും സംക്ഷിപ്ത പ്രബന്ധ സംഗ്രഹവും (സിനോപ്സിസ്) ജനുവരി 10 നകം സെക്രട്ടറി, കേരള […]Read More
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ, മെറിറ്റ് അടിസ്ഥാനത്തിൽ കോഴ്സിനു പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം നൽകുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ജനുവരി 31ന് മുൻപായി അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള അങ്കണവാടി, ശിശുവികസനപദ്ധതി ഓഫീസ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസർ അറിയിച്ചു. ഫോൺ: 0471- 2969101.Read More
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം… വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, […]Read More
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു […]Read More
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി ആറിനു വൈകിട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.Read More
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ആന്റ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലെക്ചറര്‍) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ […]Read More
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചർ കം ആയ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രീപ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ മാത്രം. നിയമന രീതി അഭിമുഖം […]Read More
പൊലീസ് നായ് ലിഡോക്ക് ഒമ്പതുവർഷത്തെ സേവനത്തിനുശേഷം ഇനി വിശ്രമജീവിതം. ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗിന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സർവിസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ് ട്രാക്കർ വിഭാഗത്തിൽപെട്ട ലിഡോ. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങ് ഡി എച്ച് ക്യു ഡെപ്യൂട്ടി കമാൻഡന്റ് വി സുരേഷ് […]Read More