കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച […]Read More
Tags :news
ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭിക്കുന്നതിന് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bsnl.co.in സന്ദർശിക്കണമെന്നും ബിഎസ്എൻഎൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 16400-40500 ആയിരിക്കും ശമ്പളമെന്നും നേരിട്ടുള്ള നിയമനമായിരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഇവയെല്ലാം വ്യാജമാണെന്ന് ബിഎസ്എൻഎൽ പറഞ്ഞു. ഉദ്യോഗാർത്ഥികൾ ഇത്തരം […]Read More
കേരള നിയമ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ കെ രാജൻ കെ കൃഷ്ണൻകുട്ടി റോഷി അഗസ്റ്റിൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ […]Read More
എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച ഇന്ത്യൻ സമയം രണ്ടിന് ആരംഭിക്കും. അന്ത്യകർമ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനക്കും ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും. ബുധനാഴ്ച വത്തിക്കാൻ ഉദ്യോഗസ്ഥർ മൃതദേഹം സൈപ്രസ് മരത്തിൽ നിർമിച്ച പെട്ടിയിലേക്ക് മാറ്റി. മാർപാപ്പയെപ്പറ്റിയുള്ള ഹ്രസ്വമായ ഔദ്യോഗിക കുറിപ്പ്, അദ്ദേഹം മാർപാപ്പയായിരുന്ന കാലത്ത് അച്ചടിച്ച നാണയങ്ങൾ, അധികാരചിഹ്നമായ പാലിയം തുടങ്ങിയവ പെട്ടിയിൽ നിക്ഷേപിച്ചു. സംസ്കാരച്ചടങ്ങുകൾക്കുശേഷം ഭൗതികാവശിഷ്ടങ്ങൾ ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. തുടർന്ന് പെട്ടി മറ്റൊരു സിങ്ക് പെട്ടിക്കുള്ളിലാക്കും. പിന്നീട് ആ പെട്ടി ഓക്കുമരം […]Read More
പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി […]Read More
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യു.ജി.സി- നെറ്റ് /ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ജനുവരി 20 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താല്പര്യമുള്ളവർ തിരുവനന്തപുരം പി. എം. ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2304577.Read More
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41000 കടന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണവില ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 41,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് […]Read More
കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പറഞ്ഞു. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക് ജനുവരി 18 മുതല്‍ നിര്‍ദേശം നല്‍കുമെന്ന് ആന്‍ഡി ജെസി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം മുന്‍ വര്‍ഷങ്ങളില്‍ അമിതമായി ജീവനക്കാരെ നിയമിച്ചതും കമ്പനിയെ ബുദ്ധിമുട്ടിലാക്കിയെന്നാണ് ആന്‍ഡി ജസി പറയുന്നത്. സെയില്‍സില്‍ നിന്ന് മാത്രം 8,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും കമ്പനി വ്യക്തമാക്കി.Read More
കൊടൈക്കനാലിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായി തെരച്ചിൽ തുടരുന്നു. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് തിങ്കളാഴ്ച വിനോദയാത്ര പോയതാണ്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിൽ ചൊവ്വാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുകയാണ്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തിൽ പോയിയെന്നും തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.Read More
കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തെ അഞ്ച് തണൽമരങ്ങൾ ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയ മാനേജ്മെൻറിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും. ഉത്തരവാദികളായവർ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങൾ സ്കൂൾ മുറ്റത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും നാട്ടുകാരും. മരങ്ങളുടെ വേരുകൾ സ്കൂൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മരങ്ങൾ മുറിച്ചു നീക്കാൻ മാനേജ്മെൻറിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി.എന്നാൽ പ്രിൻസിപ്പലിൻറെയും മാനേജ്മെൻറ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻറെയും കടുത്ത എതിർപ്പ് തടസമായി. തക്കം […]Read More