Tags :news

Education

ലാബ് ഉപകരണങ്ങൾക്ക് പ്രൊപ്പോസൽ ക്ഷണിച്ചു

പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിൽ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 9048695499.Read More

Education

അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2022-23 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 10ന് 5 വരെ. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.Read More

Education Information

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഫ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728, www.captkerala.com.Read More

Information

പരീക്ഷക്ക് അപേക്ഷിക്കാം

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക www.cel.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം. ഫീസ് എതെങ്കിലും ഗവൺമെന്റ് ട്രഷറിയിലോ ജനസേവന […]Read More

Information

മാധ്യമ ദിനാഘോഷം

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. സർവകലാശാലാ ക്യാംപസുകൾ, കോളജുകൾ, ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജേണലിസം വിദ്യാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ജനുവരി 17നു വൈകിട്ട് അഞ്ചിനു മുൻപ് prdmediaday@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റയും അപേക്ഷയും സമർപ്പിക്കണം. വിദ്യാർഥിയുടെ പേര്, സ്ഥാപനത്തിന്റെ പേര്, പഠിക്കുന്ന കോഴ്‌സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. കൂടുതൽ […]Read More

Information

കലോത്സവം : മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മികച്ച കവറേജിന് അച്ചടി-ദൃശ്യ -ശ്രവ്യ – ഓൺലൈൻ മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ജേതാക്കൾക്ക് ശില്പവും പാരിതോഷികവും നൽകും. ഓരോ അവാർഡിനും വെവ്വേറെ എൻട്രികളാണ് നൽകേണ്ടത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ട്‌ (ഇംഗ്ലീഷ് /മലയാളം), കാർട്ടൂൺ, ഫോട്ടോഗ്രാഫ് എന്നിവക്കുള്ള എൻട്രികൾ അവ പ്രസിദ്ധീകരിച്ച ഒറിജിനൽ പത്രവും മൂന്ന് പകർപ്പുകളും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതം സമർപ്പിക്കണം. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജുകൾ എൻട്രിക്കൊപ്പം ജനുവരി രണ്ട് മുതൽ ഒൻപത് […]Read More

Entertainment Events Kerala

പുസ്തകോത്സവത്തിന് മിഴിവേകാൻ സാംസ്‌കാരിക പരിപാടികൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. വിവിധ മാധ്യമസ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോയാണ് പ്രധാനപരിപാടി. ഉദ്ഘാടന ദിവസമായ ജനുവരി 9ന് വൈകിട്ട് 7ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന മെഗാഷോയിൽ ഗായകൻ പി. ജയചന്ദ്രന് ആദരം അർപ്പിക്കും. ‘മധുചന്ദ്രിക’ എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശയിൽ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. 10ന് വൈകിട്ട് 7ന് മോക്ഷ ബാന്റ് നയിക്കുന്ന ‘ശ്രുതിലയ സന്ധ്യ’ മെഗാഷോ നടക്കും. 11ന് […]Read More

Events Kerala National

റിപ്പബ്ലിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയേഴ്‌സ്

കേരളത്തിന് അഭിമാനമായി റിപ്പബ്ലിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയേഴ്‌സ്. ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് II എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശന എസ്. ബാബു നയിക്കും. ഗൗരി എസ് (നിർമ്മല കോളേജ്, […]Read More

Information

വാക് ഇൻ ഇന്റർവ്യൂ: തീയതി മാറ്റി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജനുവരി 11 ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 19 ലേക്ക് മാറ്റി. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 നു പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.Read More

Events Kerala

കലോത്സവം ; കോഴിക്കോടിന് കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.Read More