കൊച്ചി നഗരസഭ തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ജോബ്ഫെയര്‍ കൊച്ചിയില്‍ എന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ അഡ്വ. എം അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി നഗരസഭ 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നത്. വിവരസാങ്കേതിക മേഖലയില്‍ നിന്നും നൂറിലധികം കമ്പനികളും, അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളും മേളയിൽ പങ്കെടുക്കുമെന്ന് മേയർ അറിയിച്ചു. എറണാകുളം സെന്‍റ് തെരാസാസ് കോളേജില്‍ 2023 ജൂലൈ 29 ന് ശനിയാഴ്ച്ച നടക്കുന്ന ജോബ് ഫെയര്‍, എറണാകുളം എം എല്‍ […]Read More
Tags :news
സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചംഗ പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ ക്യാമറ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു കവറേജിന് 700 രൂപയും ഒരു ദിവസം പരമാവധി 1700 രൂപയുമാണ് ലഭിക്കുക. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ […]Read More
മൺസൂൺ ബംപർ വിജയി ആരെന്നതിലെ സസ്പെൻസിന് അവസാനം. മലപ്പുറത്തെ വനിതകൾക്കാണ് ഇക്കുറി മൺസൂൺ ബംപർ അടിച്ചത്. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്. ഇവർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.Read More
2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്‌സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് […]Read More
യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവര്‍ത്തിപരിചയം ആവശ്യമില്ല. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, […]Read More
69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. ആർ.ഡി.ഒ ഓഫിസില്‍ നടന്ന ചടങ്ങിൽ സംവിധായകൻ ഷാഹി കബീർ ഹോട്ടൽ റമദ ജനറൽ മാനേജർ ജോസഫ് കെ. ജേക്കബിന് ടിക്കറ്റ് നല്‍കി വില്‍പന ഉദ്ഘാടനം ചെയ്തു. ഹബീബ് തയ്യിലിനും സംവിധായകൻ ഷാഹി കബീർ വള്ളംകളിയുടെ ടിക്കറ്റ് നല്‍കി. ആഗസ്റ്റ് 12ന് പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) – 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) – 2500 രൂപ, റോസ് […]Read More
ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്കും സംഘവും. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ […]Read More
ഇത് ഗൗരി എസ് നായർ, പ്രായം 15, എന്നാൽ ഈ പ്രായത്തേക്കാൾ കവിഞ്ഞ പ്രതിഭയാണ് ഗൗരിയുടെ ചിത്രങ്ങൾക്ക്. അതു കൊണ്ട് തന്നെയാണ് കടലുകൾ താണ്ടി തന്റെ ചിത്രം പ്രദർശിപ്പിക്കാനായി ഗൗരി തലസ്ഥാനത്ത് എത്തിയത്. അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസിൽ സാമാന്യം നല്ലൊരു സെൽഫ് പോട്രെയ്റ് വരച്ചു മാതാപിതാക്കളെ വിസ്മയിപിച്ച ഗൗരി, താരതമ്യേന ബുദ്ധിമുട്ടാർന്ന കൊളാജുകൾ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (70 ലക്ഷം) AJ 495486രണ്ടാം സമ്മാനം Rs.500,000/- AF 824466Read More
ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ 2023-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും […]Read More