Tags :news

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5145 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4255 രൂപയാണ്.Read More

General Kerala

പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ

മുത്തങ്ങയിൽ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്രയും കാലം കാട്ടില്‍ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയെ പെട്ടെന്ന് കൂട്ടിലടച്ചാല്‍ അത് മനുഷ്യരുമായി ഇണങ്ങാന്‍ കാലമെടുക്കും. ഇത്രയും കാലം കൂട്ടിലിട്ട് ചട്ടം പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനുഷ്യരെ അക്രമിച്ച ചരിത്രമുള്ള പിഎം 2 പോലുള്ള കാട്ടാനകളെ മെരുക്കുന്നത് ഏറെ ശ്രമകരമായ ദ്രൗത്യമാണ്. ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ […]Read More

Kerala

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം 11 ന്

അദീബ് & ഷഫീന ഫൌണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരം അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ […]Read More

Politics

എ ഐ ഡി ഡബ്ല്യൂ എ ദേശീയ പ്രസിഡന്റായി

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെ സെക്രട്ടറിയായി തുടരും. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. കെ.കെ.ശൈലജ, പി.സതീദേവി, സൂസൻ കോടി, പി.കെ.സൈനബ എന്നിവർ വൈസ് പ്രസിഡൻ്റുമാരും എൻ സുകന്യ, സി എസ് സുജാത എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു.Read More

World

ഡയാന രാജ്ഞിയുടെ ഗൗണ്‍ ലേലത്തിന്

ഡയാന രാജകുമാരി അണിഞ്ഞിരുന്ന വസ്ത്രം ലേലത്തിന്. 1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ആണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ജനുവരി 27-ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ്‌ വ്യക്തമാക്കി. ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് […]Read More

Education Information

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്

കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ ജനുവരി 12 മുൻപായി […]Read More

Business

സെൻസെക്സ് പോയിന്റ് ഉയർന്നു

2023 ന്റെ രണ്ടാം വാരത്തിലെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഉയർന്ന് 18,000 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 600 പോയിൻറ് ഉയർന്ന് 60,542 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ്പ് 100 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകളും വ്യാപാരത്തിൽ ഉയർന്നു. നിഫ്റ്റി ഐടി കഴിഞ്ഞ സെഷനിലെ നഷ്ടം നികത്തി […]Read More

General Kerala

കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ക്ക് കുഞ്ഞാപ്പ്

വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലസംരക്ഷണ മൊബൈല്‍ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കുഞ്ഞാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ https://play.google.com/store/apps/details?id=in.tr.cfw.rn.kunjaapp ലിങ്ക് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനം, കര്‍ത്തവ്യവാഹകര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ലോഗിന്‍ ചെയ്ത് ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളില്‍ കുട്ടികളെ കാണാന്‍ ഇടയായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ […]Read More

Education Information

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27 വൈകുന്നേരം 5 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2460667.Read More

Business

റെക്കോർഡ് വിലയിൽ സ്വർണ്ണം

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.Read More