Tags :news

National

ഇന്ന് ദേശീയ കരസേനാ ദിനം

ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ചരിത്രത്തിലാദ്യമായി കരസേനാ ദിന പരേഡ് തലസ്ഥാനമായ ഡല്‍ഹിക്ക് പുറത്ത് നടക്കുന്നു. നാളെ ബെംഗളൂരുവിലെ എംഇജി ആന്‍ഡ് സെന്‌റര്‍ പരേഡ് ഗ്രൗണ്ടിലാണ് […]Read More

Events

ഇന്ന് തൈപൊങ്കൽ

തമിഴ്‌നാട്ടിൽ ഇന്ന് പൊങ്കൽ. ആഘോഷങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും തൈപ്പൊങ്കലായ ഇന്നാണ് പ്രധാന ദിവസം. വീടിനു മുന്നിൽ വർണാഭമായ കോലങ്ങളിട്ട്, പുറത്ത്, അടുപ്പു കൂട്ടി പൊങ്കാല അർപ്പിയ്ക്കുകയാണ് ഇന്നത്തെ പ്രധാന ചടങ്ങ്. ഇന്നലെ ബോഗിയായിരുന്നു. വീട്ടിലുള്ള പഴകിയ വസ്തുക്കളെല്ലാം ഒഴിവാക്കി വീടും പരിസരവുമെല്ലാം ശുദ്ധിയാക്കി വയ്ക്കുന്ന ദിവസം. അതിനു ശേഷമാണ് തൈപ്പൊങ്കലെത്തുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തമിഴ് നാട്ടുകാർക്ക് പൊങ്കൽ. സൂര്യദേവനുള്ള സമർപ്പണമായാണ് ഈ ദിനത്തെ കാണുന്നത്. പൊങ്കൽ പാനയെന്ന് വിളിയ്ക്കുന്ന മൺകലത്തിൽ അരിയിട്ട് പാലിൽ വേവിയ്ക്കും. പാത്രത്തിൽ, […]Read More

Events Gulf

മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം

പലതരം പഴവർഗങ്ങളുടെ പറുദീസയായ സൗദിയിലെ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം. ഏഴാമത്​ ഓറഞ്ചുത്സവത്തിനാണ്​ ഇക്കഴിഞ്ഞ വ്യാഴാഴ്​ച ഹരീഖ്​ പട്ടണത്തിലെ ഈദ്​ ഗാഹിനോട്​ ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്​. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്​. വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൻ കീഴിലാണ്​ നടക്കുന്നത്​. ഹരീഖ് ഗവർണറേറ്റും റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും […]Read More

Education Health Kerala

ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി

സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആ​ഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർ‌ഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു. കൊച്ചി […]Read More

Jobs

കെ.എസ്.ഇ.ബിയിൽ കായികതാരങ്ങൾക്ക് അവസരം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇനി പറയുന്ന കായിക ഇനങ്ങളിലാണ് അവസരം. ബാസ്കറ്റ്ബാൾ (പുരുഷന്മാർ-2 വനിതകൾ -2), വോളിബാൾ (പുരുഷന്മാർ – 2, വനിതകൾ -2), ഫുട്ബാൾ (പുരുഷന്മാർ 4). കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.kseb.inൽ ലഭിക്കും. ജനുവരി 31ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.Read More

Business

സ്വർണ്ണ വില റെക്കോർഡ് വിലയിലേക്ക്

സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ്ണവില ഉയരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,600 രൂപയായി.Read More

Business Gulf

ഇനി 18 വയസിൽ ബിസിനസ്​ തുടങ്ങാം

യു.എ.ഇയിൽ ഇനി 18 വയസിൽ ബിസിനസ്​ തുടങ്ങാം. നേരത്തെ ഇത് 21 വയസായിരുന്നു. പുതിയ വാണിജ്യ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്​ദുല്ല അൽ സലാഹ്​ പറഞ്ഞു. ഇസ്​ലാമിക്​ ബാങ്കിങ്ങിന്​ ഊന്നൽ നൽകുന്നതാണ്​ പുതിയ നിയമം. രാജ്യത്തെ ബിസിനസ്​ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ്​ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്​.Read More

Kerala

കേരള പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന്‍ (കമാന്‍റന്‍റ്, എസ്.എ.പി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ്ബ് ഇന്‍സ്പെക്ടര്‍, കേരളാ പോലീസ് അക്കാഡമി), വി.എച്ച്.ഷിഹാബുദ്ദീന്‍ (ആംഡ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.Read More

Information Jobs

ചീഫ് പ്ലാനർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം

ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി […]Read More

Health

മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്

തൃശ്ശൂർ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഇഎന്‍ടി സര്‍ജന്‍, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രല്‍ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികള്‍ക്ക് നേരത്തെ […]Read More