സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം […]Read More
Tags :news
നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായും പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായും ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു. അവാർഡ് ജേതാക്കൾക്ക് […]Read More
സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി. വിശദ വിവരം: https://kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.Read More
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ലോക്കൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്. 4860 ദിർഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിന് പുറമെ അലവൻസുകളും ഇൻഷ്വറൻസ് കവറേജും ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടർ വൈദഗ്ദ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ് (2023 ജനുവരി ഒന്ന്). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക് വഴി […]Read More
ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ […]Read More
അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ് കുവൈത്തിലേക്ക് തിരിച്ചെത്തുന്നു. 2024 ലെ ചാമ്പ്യൻഷിപ് കുവൈത്തിൽ നടക്കുമെന്ന് ഗൾഫ് കപ്പ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി അറിയിച്ചു. 2024 ഡിസംബറിലാകും ചാമ്പ്യൻഷിപ് നടക്കുക. 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ആതിഥ്യമരുളുന്നതോടെ അഞ്ചു തവണ മത്സരങ്ങൾ നടന്ന ഇടമായി കുവൈത്ത് മാറും. 1974, 1990, 2003-2004, 2017-2018 വർഷങ്ങളിലാണ് നേരത്തേ കുവൈത്ത് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയത്.Read More
തുടർച്ചയായ രണ്ടാം കിരീട സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ അറേബ്യൻ ഗൾഫ് കപ്പിെന്റ സെമിഫൈനൽ പോരാട്ടത്തിന് ബഹ്റൈൻ ഇന്നിറങ്ങുന്നു. ഇറാഖിലെ ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ബഹ്റൈെന്റ എതിരാളികൾ. രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്പ്യന്മാരായാണ് ബഹ്റൈൻ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തിൽ സ്വന്തമാക്കിയത്. വൈകീട്ട് 8.15നാണ് ബഹ്റൈൻ-ഒമാൻ മത്സരം.Read More
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് കൺട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017ൽ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷവും സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തർ. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ […]Read More
തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കറ്റ് നൈറ്റ്സ് നാലു വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ അരങ്ങേറുക. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. 12 വയസ്സിനു താഴെയുള്ള […]Read More
വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്. ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്‍പോര്‍ട്ട് […]Read More