Tags :news

General Kerala

ബേപ്പൂർ സുൽത്താന് ഇന്ന് നൂറ്റിപ്പതിനഞ്ചാം ജന്മവാർഷികം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ലയിൽ ജനിച്ചു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ […]Read More

National Viral news

മോദിയുടെ 11 ലക്ഷത്തിന്റെ സ്വർണ പ്രതിമ

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്ത് സ്വർണവ്യാപാരി. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വർണ പ്രതിമ നിർമാണത്തിന് പിന്നിൽ. ഗുജറാത്തിലെ 156 സീറ്റുകളിൽ നേട്ടം കൊയ്ത ബിജെപിയുടെ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വർണ പ്രതിമ പണികഴിപ്പിച്ചത്. 19.5 പവൻ വരുന്ന സ്വർണ വിഗ്രഹത്തിന് 8,11,200 രൂപ വില വരും. പണിക്കൂലി കൂടി ചേർത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വർണ പ്രതിമ […]Read More

Sports

ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പരമ്പര ജയം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ ഇന്ത്യയ്‌ക്കൊപ്പം പിടിക്കാനാണ് കീവിസ് ശ്രമം. അതേസമയം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ 3 ബാറ്റ്സ്മാൻമാർ ഒരേ ടീമിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനം വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. റായ്പൂരിലെ ഷഹീദ് വീർ നരണയ് സിംഗ് […]Read More

Tech

പുതിയ ഓഫറുകളുമായി ജിയോ

പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ. 2.5 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 349, 899 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസ് ഉണ്ടാകും. കൂടാതെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി കവറേജും ലഭിക്കും. 349 പ്ലാനിനൊപ്പം 2.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. 30 ദിവസമാണ് […]Read More

Education Information

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച […]Read More

Health

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മഞ്ഞുകാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും […]Read More

Information Jobs

വാക് – ഇൻ – ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ […]Read More

Kerala

സംരംഭക മഹാസംഗമം ശനിയാഴ്ച്ച കൊച്ചിയില്‍

ശനിയാഴ്ച്ച കൊച്ചിയില്‍ സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ലക്ഷ്യം ഭേദിച്ചതിന്‍റെ ഭാഗമായിട്ടാണ് സംരംഭക മഹാസംഗമം സംഘടിപ്പിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച 11.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ നടത്തുന്നത്. പതിനായിരത്തോളം സംരംഭകര്‍ പങ്കെടുക്കും. മന്ത്രി പി.രാജീവ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സ്‌കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശനം മന്ത്രി കെ.രാജനും […]Read More

Jobs

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ […]Read More

Gulf

അംബാസിഡറെ നേരിൽ കണ്ട് പരാതികൾ അറിയിക്കാം

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി 20ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ […]Read More