തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More
Tags :news
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും വിവരവിനിമയത്തിനുമായി ജില്ലയിലെ എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസിലും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തന സജ്ജമായി. സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണ് തൊഴിലാളി ശ്രേഷ്ഠ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും […]Read More
വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം ) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. ജനുവരി 30 കൽപ്പറ്റയിൽ കേരള ബാങ്കിൻറെ സിപിസി കോൺഫറൻസ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വായ്പാ മേളയില്‍ പങ്കെടുക്കാനെത്തുന്ന […]Read More
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000 ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. […]Read More
നിങ്ങളുടെ ചർമ്മത്തെയും മുടിയെയും പരിപാലിക്കാനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത മാർഗമാണ് പപ്പായ. പ്രോട്ടീനുകളെ വിഘടിപ്പിച്ച് പുറംതള്ളുന്ന എൻസൈമായ പപ്പൈനിന്റെ ഉയർന്ന സാന്ദ്രത കാരണം പപ്പായ ചർമ്മസംരക്ഷണത്തിനുള്ള ശക്തമായ ഘടകമാണ്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരുവും തടയാനും ഇതിന് കഴിയും. കൂടാതെ, പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും ഒരു ടീസ്പൂൺ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. […]Read More
ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി. ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സീവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ […]Read More
ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ മാന്നാറിലെ വിശ്വകർമജകരുടെ കരവിരുതിൽ ഭീമാകാരമായ വാർപ്പ്. രണ്ടേകാൽ ടൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒന്നിച്ച് തയ്യാറാക്കാം. വാർപ്പ് പരുമലയിൽനിന്ന് വാഹനത്തിൽ ഗുരുവായൂരിലെത്തിച്ചു. പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികൾ നാലുമാസത്തെ പരിശ്രമത്തിലാണ് വാർപ്പ് നിർമിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ക്രയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. […]Read More
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ […]Read More
ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ.പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയാണ് വർക്ക്ഷോപ്പ്. വർക്ക്ഷോപ്പിൽ […]Read More
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിത ഒഫീസർമാർക്ക് അംഗികാരം. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്‍മാരെയാണ് പരിഗണിച്ചത്. ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാരെ സേനാ യൂണിറ്റുകളെ നയിക്കാന്‍ എത്തുന്നത്. പുരുഷന്മാരുടെ തുല്ല്യ അവസരം നല്‍കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കിയിരുന്നു. ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കാന് ആണ് തിരുമാനം. ഇതിന് മുന്നോടിയായാണ് 108 വനിത ഓഫീസര്‍മാരെ […]Read More