ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയോടെ മാത്രമായിരിക്കണം. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള […]Read More
Tags :news
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന യജ്ഞം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പി എസ് സി, യു പി എസ് സി, ബാങ്ക് സർവീസ്, ആർ ആർ ബി, യു ജി സി/ നെറ്റ്/ ജെ ആർ എഫ്, ക്യാറ്റ്/ മേറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്കായി തയാറെടുക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് ധനസഹായത്തിന് അവസരം. അപേക്ഷകൾ ഫെബ്രുവരി പത്തിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോമിനും […]Read More
രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് എക്‌സലൻസ് ഇൻ ഗുഡ് ഗവർണൻസ് അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഔദ്യോഗിക മീറ്റിംഗുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.Read More
2022ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോഓപറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയാറാക്കിയത്. ‘KEAM 2022-Candidate Portal’ ലെ ‘Provisional Allotment List’ എന്ന മെനു ഐറ്റം ക്ലിക്ക് […]Read More
കുവൈറ്റിലെ പൊതുവിദ്യാലയങ്ങളില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് 700 ഓളം അധ്യാപകരുടെ ഒഴിവ്. ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഞായറാഴ്ച മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആവശ്യമായ സ്‌പെഷ്യാലിറ്റികളില്‍ കുവൈറ്റികളെ നിയമിച്ച ശേഷം, ബ്ദൗണ്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് അറിയിപ്പ്.Read More
നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.Read More
യുഎഇ – ഇന്ത്യ പങ്കാളിത്ത ഉച്ചകോടിക്ക് വേദിയായി ദുബായ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുളള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി. പിയൂഷ് ഗോയല്‍, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്റര്‍നാഷനല്‍ ബിസിനസ് ലിങ്കേജ് ഫോറവും ദുബായ് ചേംബറും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്‌കരണം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന വിഷയങ്ങളില്‍ […]Read More
2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളിൽ 8 പേർ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു.Read More
പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.Read More
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.Read More