Tags :news

Business Information Kerala

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 55 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4340 രൂപയാണ്.Read More

Education

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സ‍‍ർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും […]Read More

Health

മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ തയ്യാര്‍

കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കി കേന്ദ്ര മന്ത്രിമാർ. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.Read More

Information Jobs

വാക്ക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം). ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ […]Read More

Information Jobs

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട് പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തിൽ ബിരുദവും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിലെ തൊഴിൽ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ […]Read More

Health

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര്

തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതുപോലെ തന്നെ തൈര് മുഖത്തിനും നല്ലതാണ്. വലിയ സുഷിരങ്ങൾ, മുഖക്കുരു പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം… 2 ടീസ്പൂൺ ഓട്സ് പൊടിയിൽ 1 ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അടുത്തത്, 1 ടീസ്പൂൺ തേനും നാരങ്ങാനീരും 2 ടീസ്പൂൺ […]Read More

Business

കുതിപ്പ് തുടർന്ന് സ്വർണം; വീണ്ടും വില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവൻ വില. ഈ വില 25നും തുടർന്നു. ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വില വർധിക്കുന്നത്. […]Read More

Kerala

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

റിപ്പബ്ലിക് ദിന സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒൻപതിന് ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. 11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. കരസേന ഇന്‍ഫന്ററി ബ്രിഗേഡ് […]Read More

India

ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് […]Read More

National Politics

ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനുവരി 26

ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്‍റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍, മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി […]Read More