സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി […]Read More
Tags :news
ഇന്ന് അത്തം. അത്തം പത്തിന് തിരുവോണം ആണ്. ഇനി പൂവിളികളുടെ നാളുകൾ. ഇന്ന് മുതൽ പത്ത് ദിവസവും വീടുകളിൽ പൂക്കളം ഒരുങ്ങും. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു. അത്തം പൂക്കളം ഇടാനായി മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു. പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു. ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ. എല്ലാ ദിനവും […]Read More
യു.എ.ഇ മലയാളി ഫുട്ബാൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇഷ്ട താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബർ അഞ്ചിന് ദുബൈയിലെത്തും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായാണ് ടീം പ്രവാസി മണ്ണിലേക്കെത്തുന്നത്. സെപ്റ്റംബർ അഞ്ചു മുതൽ 16 വരെ 11 ദിവസത്തെ പരിശീലനമാണ് ദുബൈയിൽ നടത്തുക. ഇതിനിടയിൽ യു.എ.ഇ പ്രമുഖ പ്രോലീഗ് ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരവും നടത്തും. സെപ്റ്റംബർ ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ വെച്ച് അൽ വസൽ എഫ്.സിയുമായാണ് ടീമിന്‍റെ ആദ്യ സൗഹൃദ മത്സരം. […]Read More
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും.Read More
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി […]Read More
സുലഭ് ഇൻ്റർനാഷണൽ സ്ഥാപകൻ ഡോ ബിന്ദേശ്വർ പഥക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ദില്ലി എയിംസിൽ വെച്ചാണ് അന്ത്യം. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തിൽ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇൻ്റർനാഷണൽ. 1970-ലാണ് ബിന്ദേശ്വർ പഥക് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപിച്ചത്.Read More
കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൊൻമുടിയിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊൻമുടി കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കുകയായിരുന്നു. സംഘം കാൽ നടയാത്രയായി മലമുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.Read More
പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഡി.എം.എൽ.ടിയോ ബി.എസ്‌സി എം.എൽ.ടിയോ ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ.Read More
ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2-നും 2013 ജനവരി 1 -നും ഇടയിൽ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ […]Read More
പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ DS-SAR ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ഭാരമുണ്ട് ഈ റഡാർ ഉപഗ്രഹത്തിന്. മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ഇരുപത്തിനാല് കിലോഗ്രാം […]Read More