Tags :news

Business

അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി

യു എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചുമായുള്ള പോരാട്ടം രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇന്നും കുത്തനെ ഇടിഞ്ഞു. ഇതോടെ കമ്പനികളുടെ ഓഹരി വിപണി നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ 66 ബില്യൺ ഡോളറായി. ഹിൻഡൻബർഗ് റിപ്പോട്ട് തള്ളി പറഞ്ഞ്‌കൊണ്ട് അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ചില ഓഹരികൾ ഉയർന്നെങ്കിലും വീണ്ടും ഇടിയുകയാണ്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡും 20 ശതമാനം വരെ വീണ്ടും ഇടിഞ്ഞു. ശതകോടീശ്വരനായ ഗൗതം അദാനിയുടെ മുൻനിരയായ കമ്പനികളായ അദാനി എന്റർപ്രൈസസ് […]Read More

Information

ബേക്കറി ഉത്പന്ന നിർമാണത്തിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ,് ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയ്ക്ക് 1,800 രൂപയാണ് ഫീസ്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ ബേക്കറി ഉത്പന്ന നിർമാണത്തിൽ വിദഗ്ധർ നയിക്കുന്ന തിയറി ക്ലാസ്, പ്രായോഗിക പരിശീലനം, വിവിധ സർക്കാർ പദ്ധതികൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. […]Read More

National Politics

കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം

കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം ജമ്മു – ശ്രീനഗർ ഹൈവേ അടച്ചിരിക്കുകയാണ്. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. രാജ്യം മുഴുവൻ ഈ പ്രകാശം […]Read More

Information

അപേക്ഷ ക്ഷണിച്ചു

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദവും പ്രവൃത്തി പരിചയവും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഫെബ്രവരി നാലിനു അഞ്ചിനു മുമ്പ് kexcon.planprojects@gmail.com എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.Read More

Sports

കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻ്റാക്കോസ് ആണ് രണ്ട് ഗോളുകളും നേടിയത്. 42,44 മിനിറ്റുകളിലായിരുന്നു ഡയമന്റകോസിന്റെ ഗോളുകള്‍. ഈ സീസണിൽ ദിമിത്രിയോസിന് 9 ഗോളുകൾ ആയി. 15 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.Read More

Education Gulf Information

ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്​ട്രേഷൻ ഒന്നുമുതൽ

ഒമാനിൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ തുടങ്ങും. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡി​ന്​ കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓ​ൺ​ലൈ​നി​ലൂ​​ടെ ന​ട​ക്കു​ക. ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28 ആ​ണ്. 2023 ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്നു​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കു​ക. റ​സി​ഡ​ന്‍റ്​ വി​സ​യു​ള്ള […]Read More

India National

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന ഷോ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.Read More

Kerala

റഷ്യൻ സംഘം തിരുവനന്തപുരത്ത്

കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി ചികിത്സയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും വേണ്ടി റഷ്യൻ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോ​ഗ ആന്റ് വെൽനസ് അസോസിയേഷൻ ( ഐവ), തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ വെച്ച് നടന്ന ആയുർവേദ ആന്റ് വെൽനെസിന്റെ നേതൃത്വൽ […]Read More

Information Jobs

ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം. വിശദവിവരങ്ങൾക്ക് www.keralamediaacademy.org സന്ദർശിക്കുക. ഫോൺ നമ്പർ: 0484 2422275 / 0484 2422068. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി […]Read More

Information

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ് ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബിടെക് കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. […]Read More