ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ 12ാം പതിപ്പ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 19 വരെ 12 ദിവസങ്ങളിലായി ഷാർജ എമിറേറ്റിന് ചുറ്റുമുള്ള 13 സ്ഥലങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്േപ്ല, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, […]Read More
Tags :news
കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ ഒഴിവ് നികത്തുന്നതിനായി നോർക്ക റൂട്ട്സ് മുഖേന നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് കോൺട്രാക്ട് നൽകുന്നതിനായി കെ.എൻ ജി ഉദ്യാഗസ്ഥസംഘം കൊച്ചിയിലെത്തി. നാളെ (ഫെബ്രുവരി 6) മുതൽ 10 വരെ കൊച്ചി നവോട്ടെൽ ഹോട്ടലിലാണ് നിയമനടപടികൾ നടക്കുക. കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത ഡോക്ടർമാരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് […]Read More
സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ ഓപ്പറേഷന്‍ ആഗ് എന്ന പദ്ധതിയുമായി പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. ഇന്നലെ രാത്രി തുടങ്ങിയ പരിശോധനയില്‍ വിവിധ ജില്ലകളിലായി ആയിരത്തി നാനൂറിലേറെപ്പേര്‍ പിടിയിലായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍. 297 പേരാണ് തിരുവനന്തപുരം സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി പിടിയിലായത്. എറണാകുളത്ത് 49 ഉം പാലക്കാട് 137 ഉം മലപ്പുറത്ത് 159 ഉം കോഴിക്കോട് 216 പേരും കണ്ണൂര്‍ റൂറലില്‍ 127 പേരും കാസര്‍കോട് 85 പേരും പിടിയിലായിട്ടുണ്ട്. കാപ്പ ചുമത്തിയ […]Read More
ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5 ഞായറാഴ്ച തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് സേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട ഒമ്പത് വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ മന്ത്രി വി.ശിവൻകുട്ടി ഉപകാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ […]Read More
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബോബി. 30 വയസ്സും 268 ദിവസവുമാണ് ബോബിയുടെ പ്രായം. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടുകളോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്. 12 -14 വരെയാണ് സാധാരണയായി നായകളുടെ ആയുസ്സ്. റഫീറോ ഡോ അലന്‍റേജോ ഇനത്തിൽപ്പെടുന്ന ബോബി 1992 മെയ് 11ന് പോർച്ചുഗലിലാണ് ജനിച്ചത്. ബോബിയെ ഒരിക്കലും ചങ്ങലയിൽ കെട്ടിയിട്ട് വളർത്തിയിട്ടില്ലെന്നും ബോബി കുടുംബാംഗത്തെ പോലെയാണെന്നും ഉടമ ലിയോനൽ […]Read More
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്റിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് […]Read More
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് […]Read More
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണ വില കുറയുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ ആഴ്ചയിൽ സ്വർണ്ണവില. രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,920 രൂപയാണ്.Read More
2004ലാണ് ഫേസ്ബുക്കിന്റെ കഥ തുടങ്ങുന്നത്. എന്നാൽ അതിനുമുമ്പ് 2003ൽ ഹാർവാർഡിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫെയ്‌സ്മാഷ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളുടെ ആകർഷണീയത വിലയിരുത്തുന്നതിനുള്ള ഒരു ഓൺലൈൻ സേവനമായിരുന്നു ഇത്. എന്നാൽ വിഭവങ്ങൾ ഏറ്റെടുക്കുന്നതിൽ സർവകലാശാലാ നയം ലംഘിച്ചതിനാൽ അവർ രണ്ട് ദിവസത്തിനുള്ളിൽ ഫേസ്മാഷ് അടച്ചുപൂട്ടി. എന്നിരുന്നാലും, സുക്കർബർഗ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുകയും 2004 ജനുവരിയിൽ ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ സാന്നിധ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഹാർവാർഡ് വിദ്യാർത്ഥികളാണ് ആപ്പ് ആദ്യം […]Read More
അർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 4-ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനമാണ് ലോക കാൻസർ ദിനം. 2008-ൽ എഴുതിയ ലോക കാൻസർ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ആണ് ലോക കാൻസർ ദിനം നയിക്കുന്നത്. ലോക കാൻസർ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം കാൻസർ മൂലമുണ്ടാകുന്ന അസുഖങ്ങളും മരണവും ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഒപ്പം കാൻസർ തടയാൻ കഴിയുന്ന കഷ്ടപ്പാടുകളുടെ അനീതി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര […]Read More