വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: DMLT/ BSc MLT (സർക്കാർ അംഗീകൃതം), ദിവസ വേതനം 400 രൂപ. ഫെബ്രുവരി 10 ന് രാവിലെ 10 ന് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇന്റർവ്യൂ. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും 5 കിലോ മീറ്റർ ഉള്ളിൽ വസിക്കുന്നവർക്കും മുൻഗണനയുണ്ട്.Read More
Tags :news
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. ഡി -ഡാഡ് എന്ന പേരില്‍ കേരള പൊലീസിന് കീഴിലാണ് പദ്ധതി. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നതും കുട്ടികളിലെ മൊബൈല്‍ ഉപയോഗവും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇവിടെ […]Read More
ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയെന്ന സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10 കോടി കടന്നതായി കമ്പനി ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അംഗമായവരുടെ എണ്ണത്തിൽ 56 ശതമാനം വളർച്ച കൈവരിച്ചതോടെ ആഗോളതലത്തിൽ തന്നെ ഇന്ത്യ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഉയർന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിൽ നിന്നും കൂടുതലായി ലിങ്ക്ഡ്ഇന്നിൽ അംഗമായിട്ടുള്ളത് സോഫ്റ്റ്‌വെയർ, ഐടി എന്നീ മേഖലകളിൽ നിന്നുള്ളവരാണ്. നിർമ്മാണം, കോർപ്പറേറ്റ് സേവനങ്ങൾ, […]Read More
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ […]Read More
എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്‍റ് നേടിയതോടെ 38,388 പോയന്‍റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്. 38,387 പോയിന്‍റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ […]Read More
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് […]Read More
2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി ബിഡ് സമർപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. അർജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രംഗത്തെത്തിയത്. 1930ൽ തുടങ്ങിയ ഫുട്ബോൾ ലോകകപ്പിന്‍റെ നൂറാം വാർഷികമാണ് 2030ൽ നടക്കാൻ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന. ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ […]Read More
സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണ്ണ വിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയാണ്.Read More
ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക […]Read More
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് ഒരു ദിവസം മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്നു, നിരക്ക് വർദ്ധന ഇത്തവണ താൽകാലികമായി താൽക്കാലികമായി നിർത്തുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ശ്രമിക്കുന്നതിനാൽ നാളെ 25 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനയ്ക്ക് ശേഷം ആർബിഐ നിരക്ക് വർദ്ധന അവസാനിപ്പിച്ചേക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. നിഫ്റ്റിയിൽ 50 ഓഹരികളിൽ 34 ഓഹരികളും ഉയർന്നു. അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും മികച്ച നേട്ടമുണ്ടാക്കി. അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ […]Read More