Tags :news

Gulf India Information

ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്

ബഹ്‌റൈനിൽ പു​തു​താ​യി ആ​രം​ഭി​ച്ച ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ലാ​ണ് പ​രി​പാ​ടി. എ​ൽ.​എം.​ആ​ർ.​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച് സം​ശ​യ​നി​വാ​ര​ണം വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ, എ​ൽ.​എം.​ആ​ർ.​എ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ-​റി​​സോ​ഴ്സ​സ് ആ​ൻ​ഡ് സ​ർ​വി​സ​സ് എ​സാം മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. പു​തി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന […]Read More

National Tech Viral news

ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്

നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്. 15 […]Read More

Business

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 588 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More

Sports

വനിതാ ഐപിഎല്‍: ഫീല്‍ഡിംഗ് പരിശീലകനായി ബിജു ജോര്‍ജ്

വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായി മലയാളി പരിശീലകന്‍ ബിജു ജോര്‍ജ്. സഞ്ജു സാംസണിന്‍റെ പരിശീലകനായിരുന്ന ബിജു ജോര്‍ജ് 2017 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിതായ ടീമിന്‍റെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായും ബിജു ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൊനാഥന്‍ ബാറ്റിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനെ 2021ലും 2022ലും കിരീടത്തിലേക്ക് നയിച്ചത് ബാറ്റിയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹേമലത കലയാണ് ടീമിന്‍റെ സഹപരിശീലക. […]Read More

Education Information Jobs

സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 14ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.Read More

Education Information

ബാലാവകാശ നിയമങ്ങളിൽ അധ്യാപകർക്ക് പരിശീലനം

കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ, പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള അധ്യാപകർക്കായി ബാലാവകാശ നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകുന്നു. ഇതിനായുള്ള ജില്ലാ റിസോഴ്‌സ് അധ്യാപകരുടെ പാനലിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. താത്പര്യമുള്ള അധ്യാപകർ നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷകൾ മേലധികാരികൾ മുഖേന childrights.cpcr@kerala.gov.in -ൽ ലഭ്യമാക്കണമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kescpcr.kerala.gov.inRead More

India Tech

എസ്എസ്എൽവി ഡി2 വിക്ഷേപണം ; വിജയകരം

ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, […]Read More

Entertainment Kerala

ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് 13 വയസ്

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന്‍ വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ […]Read More

Entertainment Kerala

പികെ റോസിക്ക് ആദരവുമായി ഗൂഗിള്‍

മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്‍റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനമാണ് ഫെബ്രുവരി 10. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ […]Read More

Education Information

നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2023-ന്റെ ആപ്ലിക്കേഷൻ വിൻഡോ ഫെബ്രുവരി 9-ന് natboard.edu.in-ൽ വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 11 വരെ എംബിബിഎസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വിൻഡോയിലൂടെ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. നീറ്റ് പിജിയുടെ ഈ ആപ്ലിക്കേഷൻ വിൻഡോ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓപ്പണാകും. ഫെബ്രുവരി 12 ന് രാത്രി […]Read More