താജിക്കിസ്ഥാനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം. അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു. പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി […]Read More
Tags :news
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2022-23 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിൽ സമാന കോഴ്സുകളിൽ പഠിക്കുന്നവരെയും പരിഗണിക്കും. പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ട. നിശ്ചിത ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിക്കണം. വിജ്ഞാപനം https://scholarship.kshec.kerala.gov.inൽ. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ സഹിതം അപേക്ഷയുടെ […]Read More
സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആർ ടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക. ഹയർ സെക്കണ്ടറിയിലെ മുഴുവൻ […]Read More
മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്‌തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്‌താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് […]Read More
റമദാൻ മാസം ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്ത് യുഎഇ. സാധാരണയായി റമദാൻ സമയത്ത് യുഎഇയിൽ അഞ്ച് മണിക്കൂറുകൾ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാറുള്ളു. ഇത്തവണയാകട്ടെ, വസന്തകാല അവധിയും മാറ്റ് അവധികളും റമദാൻ മാസത്തിന് മുന്നോടിയായാണ് വരുന്നത്. അതിനാൽ, മാസത്തിൽ മിക്ക വിദ്യാർത്ഥികൾക്കും രണ്ടാഴ്ച വരെ അവധി ലഭിക്കും. അഞ്ച് മണിക്കൂറുകൾ മാത്രമുള്ള സ്കൂൾ സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വെള്ളിയാഴ്ചകളിൽ […]Read More
ആദ്യ ഘട്ടത്തില്‍ പതിനായിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കായിക-യുവജന കാര്യാലയവും സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് നാളെ തുടക്കമാകും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള 10000 കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. കായിക-യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ […]Read More
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് വിവേക് രാമസ്വാമി. മലയാളി വേരുകളുള്ള അമേരിക്കൻ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി. ഫോക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങൾ. കേരളത്തിൽ വേരുകളുള്ള, മാതാപിതാക്കൾ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ […]Read More
2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]Read More
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ തുടങ്ങി അന്‍പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകള്‍ക്ക് ഗ്രേഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എംഎല്‍എ എഡ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക […]Read More
തിരുവനന്തപുരം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്‌റ്റേഷൻ എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം […]Read More