ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന്‍ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ […]Read More
Tags :news
ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എഎപി കൗൺസിലർ കൂറുമാറി. ഇദ്ദേഹം ബിജെപിയിൽ ചേർന്നു. ദില്ലി ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലർ പവൻ സെഹരാവതാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാൻ ബിജെപിക്ക് വേണ്ടത് 105 വോട്ടാണ്. തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ […]Read More
സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വില ഇന്നലെയും ഇന്നും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,360 രൂപയാണ്.Read More
ഓസ്ട്രേലിയയില്‍ ആണ് വെയിറ്റർക്ക് ടിപ്പായി നാല് ലക്ഷം രൂപ ലഭിച്ചത്. ഏകദേശം £4,000 അഥായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്. മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്. വന്‍തുക ടിപ്പ് കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് […]Read More
കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) 2023 മാർച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി. പി.ഒ, […]Read More
റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും. നേരത്തെ റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് […]Read More
അറിവിന്റെ പുതിയ വാതായനങ്ങൾക്ക് വാതിൽ തുറന്ന് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫെബ്രുവരി 23, 27, […]Read More
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യ മേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകൾക്കും […]Read More
ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കും. 30,000 സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 175 യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണ് ദുബൈ ഹാർബറിൽ നടക്കുന്നത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും. പുതിയ ബ്രാൻഡുകളായ അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ […]Read More
സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ബിആർ-90 സമ്മർ ബമ്പർ ടിക്കറ്റ് ജനുവരി 19 നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തത്. 250 രൂപയാണ് ടിക്കറ്റ് വില. സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനം 5000 രൂപയും […]Read More