Tags :news

Crime Kerala

പാലക്കാട്‌ വൻ ലഹരിമരുന്ന് വേട്ട

പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ വന്‍ ലഹരിവേട്ട. കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പൊലീസ് പിടികൂടി. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 576031 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. ആന്റി നെര്‍ക്കോടിക് സെല്‍ ഡി.വൈ.എസ്.പി. ആര്‍.മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്. ലോറി ഡ്രൈവര്‍ […]Read More

National Politics

കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് അവസാനിക്കും

റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്ലിനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രവർത്തകസമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകും. അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. […]Read More

Crime

വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടികൂടി

വ്യാജ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്ന് വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് കൃത്യമായ ബില്ലോ മറ്റുവിവരങ്ങളോ ഇല്ലാത്ത ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടി മുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മ്മിച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളത്. ‘സിദ്ധ്കൃഷ് […]Read More

Events General Kerala

പരിഷത്ത് കേരള പദയാത്ര ഇന്ന് തിരുവനന്തപുരത്ത്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കാസർഗോഡ് നിന്ന് കഴിഞ്ഞ ജനുവരി 26 ന് ആരംഭിച്ച കേരള പദയാത്ര 11 ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരം ജില്ലയിലെത്തുന്നത്. ശാസ്ത്രം ജനനന്മയ്‌ക്ക്‌, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാ പര്യടനം. വൈകിട്ട് നാലിന് പദയാത്രയെ ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഒ.എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം കിളിമാനുരാണ്. 27 ന് രാവിലെ 10 ന് കാരേറ്റ്, 11 ന് വെഞ്ഞാറമൂട്, […]Read More

Events Kerala

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌. മാർച്ച് 7 നാണ് പൊങ്കാല. അനന്തപുരിയുടെ എല്ലാ വഴികളും ഇനി പത്തുനാൾ ആറ്റുകാലിലേക്ക്. രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന്‌ ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ […]Read More

Information Kerala Transportation

ട്രെയിൻ ഗതാഗത്തിൽ മാറ്റം; ജനശദാബ്ദിയടക്കം റദ്ദാക്കി

റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. ഇന്ന് ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. വൈകീട്ട് 5.35 നുള്ള എറണാകുളം ഷൊർണൂർ മെമുവും റദ്ദാക്കി. എറണാകുളം – ഗുരുവായൂർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – ചെന്നൈ മെയിൽ സർവീസ് തുടങ്ങുക തൃശൂരിൽ […]Read More

National Politics

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റെക്കെട്ടായി നിന്നാൽ ബി.ജെ.പിക്ക് നൂറ് സീറ്റു പോലും തികക്കാനാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ പുർണിയയിൽ മഹാസഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെ.ഡി.യു തലവൻ. കോൺഗ്രസ് നിർദേശം അംഗീകരിക്കുകയാണെങ്കിൽ നമുക്ക് ബി.ജെ.പിയെ നൂറിനു താഴെ സീറ്റിൽ ഒതുക്കാനാകും. അതിന് തയാറല്ലെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് […]Read More

National Politics

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ റായ്പൂരിൽ വരവേറ്റത് റോസ് കാർപെറ്റ്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ ഒരു വശത്തുകൂടിയാണ് പ്രിയങ്ക ​ഗാന്ധിക്കായി റോസ് വിരിച്ച പാതയുണ്ടാക്കിയത്. കോൺ​ഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ​ഗാന്ധി റായ്പൂരിലെത്തിയത്. റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോ​ഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോ​ഗിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാ​ഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്. രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ […]Read More

National Politics

മൂന്നാം മുന്നണി വേണ്ട ; കോണ്‍ഗ്രസ് പ്രമേയം

മൂന്നാം മുന്നണി വേണ്ടന്ന് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രമേയം. മുന്നണിയുടെ ഉദയം ബിജെപിക്കാവും നേട്ടമുണ്ടാക്കുകയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയം, ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കുന്നുമുണ്ട്. ആന്ധ്രക്കും ജമ്മു കശ്മീരിനുo പ്രത്യേക പദവി എന്നതിനെയും പ്രമേയം പിന്തുണക്കുന്നു. മുൻ അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ അംഗങ്ങളാകും എന്ന […]Read More

Business Information

വ്യവസായ ഭൂമിയ്ക്കായി അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്‌സൈറ്റ് www.industry.kerala.gov.inRead More