ഇൻഡോറിൽ ഇപ്പോൾ നായകൾക്ക് വേണ്ടി ഒരു ഭക്ഷണശാല തന്നെ തുറന്നിരിക്കുകയാണ്. അതിന്റെ പേരാണ് ദ ഡോഗി ധാബ. ഇവിടേക്ക് പെറ്റുകൾക്കും അതുപോലെ അവരുടെ ഉടമകൾക്കും പ്രവേശനമുണ്ട്. നായപ്രേമികളായ ബൽരാജ് ജാലയും ഭാര്യയും ചേർന്നാണ് ഈ വ്യത്യസ്തമായ ഭക്ഷണശാല സ്ഥാപിച്ചത്. ഇവിടെ നായകൾക്കായി ഭക്ഷണം, താമസ സൗകര്യം, ജന്മദിന പാർട്ടിക്ക് വേണ്ടിയുള്ള സൗകര്യം എന്നിവയെല്ലാം ഉണ്ട്.Read More
Tags :news
വേനൽക്കാലത്ത് സൺ ടാൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിൽ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒരു ടേബിൾസ്പൂൺ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂൺ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം. പുറത്തു പോയി വന്നയുടൻ ഈ പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം നൽകും. ഒരു ടീസ്പൂൺ തൈര്, […]Read More
പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ […]Read More
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും […]Read More
ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ വലിയ പതാക ഉയർത്തിയ രാജ്യത്തിന് ഗിന്നസ് റെക്കോഡ്. 2,773 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്. രാജ്യത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ ലോക റെക്കോഡിന് ശ്രമം നടത്തിയതെന്ന് കെ. ഫ്ലാഗ് ടീം മേധാവി ഫുആദ് കബസാർദ് പറഞ്ഞു. കുവൈത്തിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായാണ് ഗുഹക്കുള്ളിൽ പതാക ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.Read More
ദേശാടന പക്ഷിയായി ഖത്തറിന്റെ തീരങ്ങളിലും പറന്നെത്തുന്ന താലിപ്പരുന്തിന് (ഓസ്പ്രെ പക്ഷി) കൂടൊരുക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കടലും കലയും ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളിൽ തമ്പടിക്കുന്ന താലിപ്പരുന്തുകൾക്ക് പ്രജനനത്തിനുള്ള കൂടുകളാണ് കൃത്രിമമായി നിർമിച്ചത്. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് അന്യനാടുകളിൽനിന്ന് പറന്നെത്തുന്ന ഈ വിരുന്നുകാരന് കൂടൊരുക്കുന്നത്. ‘നമ്മുടെ ഭൂമി, നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ പരിസ്ഥിതിദിനമായ ഫെബ്രുവരി 26 ആചരിച്ചത്. ദോഹയിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ച്, പേൾ ഖത്തറിൽനിന്നും നോക്കിയാൽ കാണുന്ന അൽ […]Read More
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ ആ […]Read More
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം റിയാദിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത് 4,800ൽ അധികം കലാകാരന്മാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈനിക പരേഡ്, ജനകീയ കലാപ്രകടനങ്ങൾ, സൗദി പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അവിഷ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു മാർച്ച്. ആഭ്യന്തര മന്ത്രാലയവും അതിന്റെ സുരക്ഷ വിഭാഗവും ചേർന്ന് ‘ത്യാഗം’ എന്ന പേരിൽ അവതരിപ്പിച്ച സൈനിക സംഗീത പരിപാടി സൗദി രാഷ്ട്രം സ്ഥാപിതമായതുമുതൽ നിലനിൽക്കുന്ന സുരക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി. […]Read More
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ചവരെ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികളോട് സിവിൽ ഡിഫൻസ് വിഭാഗം നിർദേശം നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തെ ഉത്തര അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് നഗരത്തിന്റെ ചില പ്രദേശങ്ങൾ, അൽ കസീം, ഹാഇൽ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അസീറിന്റെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും […]Read More
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെലോയെ നിയമിക്കുന്നു. മാര്‍ച്ച് 09 ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്ദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം.Read More