Tags :news

Information Jobs

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്‌സിലെ വിവിധ സെന്ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു. ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60% മാർക്കോടെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും. ഹോട്ടൽ – ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60% മാർക്കോടെ ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം. യോഗ്യത/ […]Read More

Information Jobs

കിക്മയിൽ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.Read More

Business

കാരുണ്യ ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 617 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (80 ലക്ഷം) KO 710771 രണ്ടാം സമ്മാനം [5 Lakhs] KO 950721Read More

India Tech

ആദിത്യ എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ […]Read More

Kerala Sports

ഏകദിന ക്രിക്കറ്റ് ; വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. ഒക്‌ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് അങ്കത്തിന്‍റെ ടിക്കറ്റ് വില്‍പനയും ഇന്നാണ് അരംഭിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് https://tickets.cricketworldcup.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.Read More

Events Information Kerala

ഓണാഘോഷം: വീഡിയോ മത്സരത്തിൽ പങ്കെടുക്കാം

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ ദൃശ്യങ്ങൾ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More

Events Kerala

ഇന്ന് ഉത്രാടം

ഇന്ന് ഉത്രാടം. മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍ ആണ്. ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നു നാടും നഗരവും. തുണിക്കടകളിലും പച്ചക്കറി കടകളിലും തിരക്കോട് തിരക്കാണ്. ഉത്രാടദിനമായ ഇന്ന് വലിയ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ സജീവമായതാണ് ഓണവിപണി. സ്കൂളുകൾ അടച്ചതോടെ കടകളിൽ തിരക്കേറി. കൊച്ചിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ ബ്രോഡ് വേയിലും തൃപ്പൂണിത്തുറയിലും മുൻ വർഷങ്ങളിലെ പോലെ കച്ചവടം പൊടിപൊടിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്ക് വില കയറിയത് ജനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണം പരമാവധി ആഘോഷപൂര്‍വമാക്കാനൊരുങ്ങുകയാണ് നാട്.Read More

Events Information Kerala

ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More

Education

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്; സീ​റ്റൊ​ഴി​വ്

മ​റ​വി​രോ​ഗി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പ​രി​പാ​ല​ന​വും കൗ​ൺ​സ​ലി​ങ്ങും വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ യൂ​നി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സും (ഐ.​യു.​സി.​ഡി.​എ​സ്) പാ​ലാ ഡി​മെ​ൻ​ഷ്യ കെ​യ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​റു​മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ൽ ഏ​താ​നും സീ​റ്റ്​ ഒ​ഴി​വു​ണ്ട്. പ്രീ ​ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ പ്ല​സ് ടു​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി​യി​ല്ല. ക്ലാ​സു​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും. ഫോ​ൺ: 9072014360, 9495213452.Read More

India National

ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3 വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓ​ഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓ​ഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.Read More