യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന് വില കുറഞ്ഞു. സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച് നാല് ഫിൽസാണ് വർധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിർഹമായിരുന്നത് മാർച്ചിൽ 3.09 ദിർഹമാകും. സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന് 2.97 ദിർഹമായി ഉയരും. ഇപ്ലസ് പെട്രോൾ നിരക്ക് 2.86 ദിർഹമിൽ നിന്ന് 2.90 ദിർഹമാകും. അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്‍റെ കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 […]Read More
Tags :news
നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് നാലുവരെ നീട്ടി.Read More
ഹോളിവുഡ് സിനിമകളും ടിവി പരിപാടികളും കുട്ടികൾ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും കടുത്ത ശിക്ഷ നൽകുമെന്ന് ഉത്തരകൊറിയ. നിയമം ലംഘിച്ച് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ നിർബന്ധിത ലേബർ ക്യാമ്പിൽ ആറ് മാസം കഴിയേണ്ടി വരുമെന്നും കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തര കൊറിയ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിന് മുൻപ് കൊറിയന്‍ ഡ്രാമകള്‍ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിരുന്നു. ഇത്തരത്തിൽ സിനിമകൾ കണ്ടതിന് കഴിഞ്ഞ വർഷം രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ […]Read More
ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചെന്നാണ് തങ്കഡ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. പൊലീസ് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിനെ പീഡിപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് ജനന സമയത്ത് തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ഈ മാസം 25ന് കുഞ്ഞ് മരണപ്പെട്ടു. പ്രദേശത്തുള്ള […]Read More
നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (NIFL) OET / IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്സുമാർ ഫിസിയോ തെറാപ്പിസ്റ്റുകൾ, ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവർക്ക് അപേക്ഷിയ്ക്കാം. ബിപിഎൽ വിഭാഗത്തിനും എസ് .സി, എസ്. ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ […]Read More
സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മിഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട് മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ തിരുവനന്തപുരം ദേശാഭിമാനി യൂണിറ്റിലെ അശ്വതി ജയശ്രീക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസില്‍ ജോലി നേടിയ കേള്‍വി പരിമിതരായ രണ്ട് സഹോദരിമാരെക്കുറിച്ച് 2022 മാര്‍ച്ച് 30-ന് ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. മികച്ച ഫീച്ചര്‍ അച്ചടി മാധ്യമം മലയാളം വിഭാഗത്തില്‍ മലയാള മനോരമ കൊല്ലം യൂണിറ്റിലെ സബ് […]Read More
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ തിയേറ്ററുകളിലേക്ക്. മാർച്ച് പത്തിനാണ് സിനിമയുടെ റിലീസ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തുന്നു’ എന്ന് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് ലിസ്റ്റിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.Read More
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാൻ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അര കപ്പ് ബ്രൊക്കോളിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫൈബറും ധാരാളം അടങ്ങിയ ബ്രൊക്കോളി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. […]Read More
ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഉടമയുടെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറാണ്. […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 5135 രൂപയായി കുറഞ്ഞിരുന്നു.Read More