Tags :news

Kerala Politics

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫും പിടിച്ചെടുത്തു. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, […]Read More

Viral news World

പുത്തന്‍ ലുക്കില്‍ രാഹുൽ​ഗാന്ധി

വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാ​ഹുൽ​ഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽ​ഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത്ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് […]Read More

National

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് പിറന്നാൾ

തമിഴ് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് 70ാം പിറന്നാൾ. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2021ലാണ് സ്റ്റാലിൻ ചുമതലയേറ്റത്. സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാലിന് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തി. ദീർഘകാലം ആരോ​ഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്ത് ആശംസിച്ചു. സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികളുടെ ഐക്യസം​ഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ​ഗ്രൗണ്ടിലാണ് മെ​ഗാറാലി നടക്കുക. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, […]Read More

General Obituary

ആർട്ടിസ്റ്റ് റെജി സെബാസ്റ്റ്യൻ അന്തരിച്ചു

മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്. മികച്ച കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായി. കളികുടുക്ക, മാജിക്ക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വർണ്ണപകിട്ട് നൽകിയ പ്രതിഭയായിരുന്നു റെജി. ലുട്ടാപ്പി, മായാവി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിട്ടുണ്ട്. ബാലരമ അമർചിത്രകഥകളുടെ പല ലക്കങ്ങൾക്കും മികവേകാൻ റെജിക്കു കഴിഞ്ഞു. സംസ്കാരം ഇന്ന് 3.30 ന് കോതമംഗലം സെൻ്റ് […]Read More

Business India Viral news World

അംബാനി കുടുംബത്തിന് ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യക്കുള്ളിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. മുംബൈയിലും ഇന്ത്യയിലെവിടെയും വിദേശത്തും അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണമെന്നും ഇതിന്റെ ചെലവ് അംബാനി കുടുംബം‌ തന്നെ‌ വഹിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ കൃഷ്ണമുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ […]Read More

Kerala Weather

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

പൊള്ളുന്ന വേനലിൽ ആശ്വാസം. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളം മേഘാവൃതമാണ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് – മെയ് 2023 പ്രവചനം പ്രകാരം കേരളത്തിൽ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയയോ അതിൽ കൂടുതൽ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. സാധാരണ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നുംകേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.Read More

Kerala Politics

മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഈ മാസം 30ന് കേരളത്തിലെത്തും. കേരളത്തിലെ വിവിധ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖര്‍ഗെയുടെ ഇടപെടലുണ്ടാകുമെന്നാണ് സൂചന. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെപിപിസിയുടെ തീരുമാനം. മാര്‍ച്ച് 30നെത്തുന്ന ഖര്‍ഗെ ആകും പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ വൈക്കത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെത്തുന്നത്. 30ലെ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി 29ന്, വിവിധിയിടങ്ങളില്‍ […]Read More

Education Information

ഓപൺ സർവകലാശാല; ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര അ​പേ​ക്ഷ ഇന്ന് മുതൽ

കൊ​ല്ലം ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പു​തു​താ​യി അം​ഗീ​കാ​രം ല​ഭി​ച്ച ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്‌ 31ആ​ണ് അ​വ​സാ​ന തീ​യ​തി. അ​പേ​ക്ഷ​ക​ർ www.sgou. ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ apply for admission എ​ന്ന ലി​ങ്കി​ൽ കൊ​ടു​ത്തി​ട്ടു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ ഫീ​സ് അ​ട​ക്കാ​ൻ ക​ഴി​യൂ. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​ക​ഴി​യു​മ്പോ​ൾ അ​പേ​ക്ഷ​ക​ർ​ക്ക് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു​ള്ള തീ​യ​തി അ​പേ​ക്ഷ​ക​ർ​ക്കു ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ർ​ട്ട​ലി​ലു​ണ്ട്‌. നാ​ല് ബി.​എ […]Read More

Business General

പാചക വാതക വിലയിൽ വൻ വർധന

പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.Read More

Gulf Transportation

ദീപിക പദുക്കോൺ ഖത്തർ എയർവേയ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ

ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്‌സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്‌സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു. ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്‌സ് പ്രീമിയം എക്‌സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു. ഖത്തർ എയർവേയ്‌സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഢംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് […]Read More