Tags :news

Gulf World

അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ

യു.​എ.​ഇ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യും സ​ഹ​പ​ര്യ​വേ​ക്ഷ​ക​രും​ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ (ഐ.​എ​സ്.​എ​സ്) സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. നി​ശ്ച​യി​ച്ച​തി​ലും അ​ൽ​പം വൈ​കി വെ​ള്ളി​യാ​ഴ്ച യു.​എ.​ഇ സ​മ​യം രാ​വി​ലെ 11.25നാ​ണ്​ സ്​​പേ​സ്​ എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ​പേ​ട​കം എ​ത്തി​യ​ത്. 12.40ഓ​ടെ സം​ഘം നി​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ ഭൂ​മി​ക്കു​ ചു​റ്റും ക​റ​ങ്ങു​ന്ന ബ​ഹി​രാ​കാ​ശ സ​യ​ൻ​സ്​ ല​ബോ​റ​ട്ട​റി​യി​ൽ ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ന്​ ഔ​പ​ചാ​രി​ക​മാ​യ തു​ട​ക്ക​മാ​യി. അ​തി​നി​ടെ, ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കാ​നും അ​ൽ നി​യാ​ദി പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ന്ന അ​റ​ബ്​ വം​ശ​ജ​ൻ […]Read More

Health Information

ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണം; ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം

ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.Read More

Gulf Transportation

വാഹന ലൈസന്‍സ് സംവിധാനം ഐ.ടി.സി വഴി

അബൂദബിയിലെ ഡ്രൈവര്‍, വാഹന ലൈസന്‍സ് സംവിധാനം ഇനിമുതല്‍ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി.) കൈകാര്യം ചെയ്യും. അബൂദബി പൊലീസ് ആയിരുന്നു ഇതുവരെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രത്തിനു കൈമാറിയ കാര്യം അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് ആണ് പ്രഖ്യാപിച്ചത്. അബൂദബി ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി സഹകരിച്ചായിരിക്കും സംയോജിത […]Read More

Viral news World

100 വർഷം മുമ്പത്തെ ഡയറി മിൽക് കവർ കണ്ടെത്തി

യു.കെയിൽ തന്റെ വീട് നവീകരിക്കുന്നതിനിടെ ലഭിച്ച ഡയറി മിൽക്കിന്റെ കവർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് 51കാരി. വീടിന്റെ ബാത്റൂമിലെ തറ പൊളിച്ചപ്പോഴാണ് കവർ ലഭിച്ചത്. കവർ പൊടി തട്ടി വൃത്തിയാക്കി വെച്ചു. കവറിനുള്ളിൽ ചോക്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല. കവറിനെ കുറിച്ച് കൂടുതൽ അറിയാനായി മിഠായി കമ്പനിയെ സമീപിച്ചപ്പോഴാണ് അത് 1930-1934 കാലഘട്ടത്തിൽ നിർമിച്ച​താണെന്ന് മനസിലാകുന്നത്. എലികൾ ഒരു ഭാഗം കടിച്ചിട്ടുണ്ടെന്ന് എന്നതൊഴിച്ചാൽ കവർ കണ്ടാൽ 100 വർഷം പഴക്കമുണ്ടെന്ന് ആരും വിശ്വസിക്കി​ല്ലെന്ന് അവർ പറഞ്ഞു.Read More

Education Information

84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

വനിതാദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ കോഴ്‌സ് ചെയ്യുന്ന 20 പേർക്കും ബി ടെക് / ബി ഇ കോഴ്‌സുകളിലെ 20 പേർക്കും ഡിപ്ലോമ കോഴ്‌സിൽ 22 പേർക്കും, എസ്എസ്എൽസി, +1 , +2 22 പേർക്കുമാണ് സ്‌കോളർഷിപ്പ് നൽകുക. മെഡിക്കൽ വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും, ബിഇ/ബിടെക്ക് വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവും, ഡിപ്ലോമ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും 25,000 രൂപ വീതവുമാണ് സ്‌കോളർഷിപ്പ് തുക. […]Read More

India World

തലസ്ഥാനത്ത് ആദ്യമായി ഇന്ത്യ – ഫ്രാൻസ് സംയുക്ത സൈനിക

ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം – ‘FRINJEX-23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിൻ്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ […]Read More

Health Information Viral news

നടൻ മിഥുനെ ബാധിച്ച ബെൽസ് പാൾസി: പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. ഈ രോ​ഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.വരണ്ട കണ്ണുകൾ.മുഖത്തോ ചെവിയിലോ വേദന.തലവേദനരുചി നഷ്ടപ്പെടുക.ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു.Read More

Kerala

ഗ്യാസ് വിതരണം ; അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യം

ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയെ അറിയിച്ചു. അഞ്ച്​ കിലോമീറ്ററിന് മുകളിലുള്ള നിരക്കുകള്‍ ഓരോ ജില്ലയിലും വ്യത്യാസപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അധിക ഡെലിവറി ചാര്‍ജ് ഈടാക്കുന്നതിനെതിരെ കലക്ടര്‍, സിവില്‍ സപ്ലൈസ് കമീഷണര്‍, ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈസ് ഓഫിസര്‍ എന്നിവര്‍ക്കും ഓരോ ജില്ലയിലും മൂന്നു മാസത്തിലൊരിക്കല്‍ പരാതി നല്‍കാം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എല്ലാ ജില്ലകളുടെയും ഡെലിവറി ചാര്‍ജ് […]Read More

Information

ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകളില്‍ […]Read More

Information

വേനലിൽ കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

ചൂട് കൂടുന്ന മണിക്കൂറുകളിൽ പുറത്ത് അധികസമയം ചെലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. അതുപോലെ തന്നെ ഡയറ്റിൽ ചിലത് കൂടി ശ്രദ്ധിക്കുന്നത് ഉചിതമാണ്. ഇത്തരത്തിൽ ഡയറ്റിൽ എങ്ങനെയെല്ലാം കരുതലെടുക്കാമെന്നതാണ് ഇനി വിശദമാക്കുന്നത്. വേനലിൽ നോൺ-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയർത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകൾ വർധിപ്പിക്കാനും ഇത് ഇടയാക്കും. നോൺ-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുൾപ്പെടുത്തുകയും വേണം. ഇവ ശരീരത്തിൻറെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. […]Read More