സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു. ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, […]Read More
Tags :news
ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി ത്രിപുരയിൽ അധികാരത്തിലെത്തിയിരിക്കുന്നത്. സാഹക്കൊപ്പം മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിവേകാന്ദ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. മാണിക് സാഹയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി ത്രിപുരയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, കോൺഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമണങ്ങളിൽ […]Read More
മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി രൂപീകൃതമായ ചെന്നൈയിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് എഐകെഎംസിസി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. നാളെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന സമ്മേളനത്തോടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാകും. മാർച്ച് 10ന് […]Read More
മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിത്തു തോമസ്. ഭാര്യ. തിരുവല്ല സ്വദേശിനി ജയത, രണ്ടുമക്കളുണ്ട്.Read More
വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള ഒമ്പതാമത് ഷെയ്ഖ് ഹമദ് അവാർഡുകൾക്കായുള്ള നാമനിർദേശ പ്രക്രിയ ആരംഭിച്ചു. 2015ൽ സ്ഥാപിതമായ അവാർഡ്, വിവിധ ഭാഷകളിൽ നിന്നും അറബിയിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്താരാഷ്ട്ര അവാർഡായി മാറുകയാണ് ലക്ഷ്യമെന്ന് അവാർഡിന്റെ ഔദ്യോഗിക വക്താവും മാധ്യമ ഉപദേഷ്ടാവുമായ ഡോ. ഹനാൻ അൽ ഫയാദ് ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. അറബിയിൽ നിന്നും വിവിധ ഭാഷകളിലേക്കും തിരിച്ച് അറബിയിലേക്കും വിവർത്തനം പ്രോത്സാഹിപ്പിക്കാൻ ഈ അവാർഡിന് സാധിച്ചിട്ടുണ്ടെന്നും ഡോ. അൽ ഫയാദ് കൂട്ടിച്ചേർത്തു. വ്യക്തികളുടെയും […]Read More
കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ഫയര്‍ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നഴ്‌സുമാരും സേവനത്തിനുണ്ടാകും. രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ […]Read More
ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും […]Read More
ഐ.എസ്.എല്ലിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് മത്സരം അവസാനിക്കും മുമ്പ് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗളൂരു എഫ്.സിയെ നേരിടാനൊരുങ്ങുന്നു. കേരളം വേദിയാകുന്ന 2023 ഹീറോ സൂപ്പർ കപ്പിന്റെ ഫിക്സ്ചർ പുറത്തുവന്നപ്പോൾ ഇരു ടീമും ഒരേ ഗ്രൂപ്പിലാണ്. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇരുനിരയും വീണ്ടും ഏറ്റുമുട്ടും. ഏപ്രിൽ മൂന്ന് മുതൽ 25 വരെ നടക്കുന്ന ടൂർണമെന്റിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് […]Read More
നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് […]Read More
കേരളത്തിൽ പുരുഷ ഡോക്ടർമാരെക്കൂടാതെ വനിതാ ഡോക്ടർമാർക്കുമെതിരെയും അതിക്രമം വർദ്ധിച്ച് വരുകയും, പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ പരിശീലനം നേടാൻ വനിതാ ഡോക്ടർമാരും രംഗത്ത്. വനിതാ ഡോക്ടർമാർക്കെതിരെയുള്ള മാനസികമായും ശാരീരികമായും ഉള്ള ആക്രമങ്ങളും വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിശീന പരിപാടി സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നൽകുന്നത്. ഈയടുത്ത കാലത്ത് രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ന്യൂറോസർജനെ ശാരീരികമായി ആക്രമിച്ച […]Read More