വീണ്ടും ഇന്ത്യയ്ക്ക് ഓസ്കർ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും […]Read More
Tags :news
Events
National
Viral news
World
ഓസ്‌കര്‍ പുരസ്‌കാരം; ഇന്ത്യയ്ക്ക് അഭിമാനം; ദ എലിഫന്‍റ് വിസ്പേറേഴ്സിന്
ഇന്ത്യയ്ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫില്മിനുള്ള പുരസ്‌കാരം നേടി. മറ്റു നോമിനേഷനുകൾ: ‘ഹാലൗട്ട്’- ഈവ്ജീനിയ അർബുഗേവയും മാക്സിം അർബുഗേവും ‘ഹൗ ഡൂ യു മെഷർ എ ഇയർ’- ജയ് റോസെൻബ്ലാറ്റ് ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’- ആൻ അൽവെർഗും ബെത്ത് ലെവിസണും ‘സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്’- ജോഷ്വ സെഫ്റ്റലും കോനാൽ ജോൺസുംRead More
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ എല്ലാ ജില്ലകളിലും പോലീസ് സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിങ് കുട്ടികളും മുതിര്‍ന്ന വനിതകളും ഉള്‍പ്പെടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിക്രമങ്ങള്‍ നേരിടുന്നതിനുളള ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്ത് 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്. സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ […]Read More
മാർച്ച് 17വരെ നീളുന്ന ഖത്തർ ഒളിമ്പിക് കമ്മിറ്റി ബീച്ച് ഗെയിംസിന് കതാറ കൾചറൽ വില്ലേജിൽ തുടക്കമായി. കടൽ വിനോദ കായിക മത്സരങ്ങളുടെ മൂന്നാം പതിപ്പിനാണ് ദോഹ വേദിയാവുന്നത്. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ത്രീ ത്രീ ബീച്ച് ബാസ്കറ്റ്ബാൾ, ബോക്സിങ്, കരാട്ടേ, നീന്തൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലായി 800ഓളം പേർ പങ്കാളികളാകും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി അഞ്ച് ലക്ഷം റിയാലാണ് സമ്മാനത്തുക. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 591 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More
ഉത്തർപ്രദേശിലെ കാൺപൂർദേഹത്ത് റൂറയിലെ ഹർമൗ ബഞ്ചാരദേര ഗ്രാമകുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു. ഞായറാഴ്ചയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സതീഷ് കുമാർ ഭാര്യ കാജൾ ഇവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രദേശവാസികളും അഗ്നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും (എസ്‌പി) സ്ഥലത്തെത്തി. […]Read More
രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു എന്നും പ്രജ്ഞ സിംഗ് പറയുന്നു. പാർലമെൻ്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ […]Read More
അടൂർ മണക്കാല ജനശക്തി നഗറിൽ കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കനാൽ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ സ്കൂട്ടറിൽ നിന്ന് കനാലിലേക്ക് വീണു കാണാതായ മണക്കാല ജനശക്തി സ്വദേശി അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.Read More
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ വിവിധ തസ്തികകളിലായി 11 മാസത്തെ കരാർ നിയമനത്തിന് 167 ഒഴിവുണ്ട്. സേവന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. മെഡിക്കൽ ഓഫിസർ (28), മെഡിക്കൽ സ്പെഷലിസ്റ്റ് (5), ഡെന്റൽ ഓഫിസർ (11), ഗൈനകോളജിസ്റ്റ് (3), റേഡിയോളജിസ്റ്റ് (3), ഓഫിസർ ഇൻചാർജ് (6), റേഡിയോഗ്രാഫർ (3), ലാബ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (9), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (13), നഴ്സിങ് അസിസ്റ്റന്റ് (7), ഡെന്റൽ ഹൈജീനിസ്റ്റ് (13), ഐ.ടി നെറ്റ്വർക് […]Read More
ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായി പരിശോധനകൾ ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍ നിന്ന് പിടിയിലാകുന്ന ഭിക്ഷാടകരെ നാടുകടത്തുമെന്നും ഇവരുടെ സ്പോൺസർക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക കാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തി പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നതായി ശ്രദ്ധയിൽപെട്ടതായും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി […]Read More