രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന എക്‌സിക്യുട്ടിവില്‍ ഉയര്‍ന്ന ആവശ്യം സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ചയാകും. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തിലാണ് ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം മുല്ലക്കര രത്‌നാകരന്‍ ഉയർത്തിയത്. ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്നും അദ്ദേഹം യോഗത്തില്‍ വിമര്‍ശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.Read More
Tags :news
സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത് ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില.Read More
സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എം പി മാർ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നൽകും. സുധാകരൻ ഏക പക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് വ്യാപക പരാതി. കെ മുരളീധരനും എൻ കെ രാഘവനും എതിരായ അച്ചടക്ക നടപടിയിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമാണ് ഉയരുന്നത്. എഐസിസി പ്രതിനിധികൾ സമവായ ചർച്ചക്ക് ഉടൻ കേരളത്തിൽ എത്തും. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം അനുനയനീക്കവുമായി രംഗത്ത് വന്നത്. കെ സുധാകരനെയും, എം […]Read More
ദില്ലിയിൽ അപകടത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കൾ അറസ്റ്റിലായി. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാൾ മരിച്ചതും എന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ യുവാക്കൾ തയ്യാറായില്ല. മരിച്ച ശേഷം മൃതദേഹം അതേ ഓട്ടോയിൽ കൊണ്ടുപോയി വിവേക് വിഹാർ പ്രദേശത്തെ അടിപ്പാതയിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.Read More
കോഴിക്കോട്ട് മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. പത്തിലേറെ പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
തിരുവനന്തപുരത്ത് ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ നിന്നും സ്വർണം കണ്ടെത്തി. വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. വിപണിയിൽ ഒരു കോടി വിലവരുന്ന സർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം.Read More
ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേർ ചേർന്ന് മൃതദേഹം റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീർത്തും അഴുകിയ നിലയിൽ ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനുകളിൽ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് […]Read More
ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നു. ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്. എയർ ഇന്ത്യയുടെ […]Read More
2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of persons with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും ചേർന്ന് പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 30 പ്രവേശന തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യതകൾ പരിശോധിച്ചു തയാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. […]Read More
സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തി ശ്രീനാരാണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ആലുവ അദ്വൈതാശ്രമത്തിൽ മാർച്ച് 15 മുതൽ 21 വരെയാണ് കോഴ്‌സ് നടക്കുക. കോഴ്‌സിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രൊഫസർ എം.കെ സാനു നിർവഹിക്കും. രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ ആലുവ അദ്വൈതാശ്രമത്തിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.Read More