റമദാനിൽ മദീനയിലെ സിറ്റി ബസുകളുടെ സർവിസ് പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിനുള്ള ബസ് സർവിസ് മദീന വികസന അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. റമദാനിലെ യാത്ര എളുപ്പമാക്കുന്നതിനായി പല റൂട്ടുകളിലായി നിരവധി ബസുകളാണ് സർവിസിനായി ഒരുക്കുന്നത്. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് മുഴുസമയം ബസ് സർവിസുണ്ടാകും. ഖാലിദിയ, മിഖാത്ത്, സയ്യിദ് അൽശുഹാദ, അൽ ആലിയ, ത്വയ്യിബ സർവകലാശാല, അൽഖസ്വ എന്നിവിടങ്ങളിൽനിന്ന് പുലർച്ച മൂന്നുമുതൽ വൈകീട്ട് മൂന്ന് വരെയും […]Read More
Tags :news
കഴിഞ്ഞ വർഷം നടന്ന ‘ജിദ്ദ സീസൺ’ മെഗാ പരിപാടിയുടെ വൻ വിജയത്തെത്തുടർന്ന് ഈ വർഷവും തനതായ രീതിയിൽ വിവിധ പരിപാടികൾ നടത്തുമെന്ന് ജിദ്ദ ഗവർണറേറ്റിലെ നാഷണൽ കലണ്ടർ കമ്മിറ്റി ചെയർമാൻ പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ അറിയിച്ചു. ‘വർഷം മുഴുവനും പരസ്പരം ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷത്തെ ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 അവസാനം വരെ ജിദ്ദയിൽ ഗംഭീരമായ പരിപാടികളുടെ ഒരു നിര തന്നെ അവതരിപ്പിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ […]Read More
ദുബൈ നഗരത്തിലെ സേവനസന്നദ്ധരുടെ ഒത്തൊരുമയും ആവേശവും ഒരിക്കൽകൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. സിറിയയിലും തുർക്കിയയിലും ഭൂകമ്പ ദുരിതത്തിലായവർക്കുവേണ്ടി ആവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സ്വദേശികളും താമസക്കാരുമായ ആയിരക്കണക്കിന് വളന്റിയർമാരാണ് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. അക്ഷീണപ്രയത്നത്താൽ മണിക്കൂറുകൾക്കകം 15,000 ബോക്സുകളിൽ സഹായ വസ്തുക്കൾ പാക്ക് ചെയ്ത് പൂർത്തിയാക്കാനും സാധിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായി (ഇ.ആർ.സി) സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സംഘടിപ്പിക്കുന്ന ‘ബ്രിഡ്ജസ് ഓഫ് ഗിവിങ്’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യു.എ.ഇ […]Read More
വിദേശത്തു നിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൊണ്ടുവരുന്നതിന് ഇലക്ട്രോണിക് പെർമിറ്റുകൾ നൽകുന്ന സംവിധാനത്തിന് തുടക്കമായി. യു.എ.ഇ രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് പ്രവാസികൾക്ക് അടക്കം സൗകര്യപ്രദമാകുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് അനുവദിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇ-പെർമിറ്റുകൾ എടുക്കാതെ വരുന്ന യാത്രക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതായി വരും. സംശയകരമായ മരുന്നുകളാണെങ്കിൽ ചിലപ്പോൾ തടഞ്ഞുവെക്കുകയും ചെയ്യും. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം. രണ്ട് സേവനങ്ങളും ലഭ്യമാകാൻ മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് […]Read More
കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ രാവിലെ പത്തരയോടെ ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. സ്കൂട്ടറിന് മുകളിലൂടെയാണ് കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ […]Read More
അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഞായറാഴ്ച അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയായ യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. […]Read More
സോൺടയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ സിപിഎം തന്നെ ഭയപ്പെടുത്തുന്നുവെന്ന് മുൻ കൊച്ചി മേയര്‍ ടോണി ചമ്മണി. തന്നെ ഭയപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. എന്നാൽ തന്നെ ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു. മുൻപും ഇതേ വിഷയത്തിൽ ആരോപണം ഉന്നയിച്ചപ്പോൾ സോണ്‍ട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും മുൻ മേയര്‍ പറയുന്നു. മുൻ എം.ഡി രാജ്കുമാര്‍ ചെല്ലപ്പനാണ് ഒരു ഇടനിലക്കാരൻ വഴി തന്നെ അന്ന് സമീപിച്ചത്. മലബാര്‍ മേഖലയിലെ ഒരു […]Read More
വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് ജോ ബൈഡൻ ഇറങ്ങിപോയത്. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ.Read More
മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. നേരത്തെ ഫോക്സ്‌വാഗൻ വെർട്യൂസ് അർജുൻ വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അർജുൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു’, എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.Read More
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ സുറി ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. വിജേഷ് പിള്ള ബെംഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ […]Read More