കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-41 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും […]Read More
Tags :news
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്.തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം […]Read More
വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളുണ്ട്. അവ ഏതെന്നു നോക്കാം. മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം […]Read More
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹ്യുണ്ടായി ഐ20 സ്പോര്‍ട്സ് വേരിയന്റ് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3,500 രൂപ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതോടെ, ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മികച്ച ഫീച്ചറുകളും, കരുത്തുറ്റ എന്‍ജിനുമാണ് ഹ്യുണ്ടായി ഐ20യെ മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. നിലവില്‍, ഹ്യൂണ്ടായ് ഐ20 സ്പോര്‍ട്സ് വേരിയന്റിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിനാണ് 8.05 ലക്ഷം വില […]Read More
സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ല. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും. രാജ്യത്തെ നിയമമനുസരിച്ച് റമദാന്‍ മാസത്തിലെ ഓഫീസ് സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ജോലി സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയക്രമത്തില്‍ […]Read More
ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ ട്രാൻസ്‍ജെൻഡറുകള്‍ക്ക് നടത്തുവാനായി ഒരു ചായക്കട തുറന്നിരിക്കുകയാണ് ‘നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ’. ‘ട്രാൻസ് ടീ സ്റ്റാള്‍’ എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ചായയും ശീതളപാനീയങ്ങളും ബിസ്കറ്റ് പോലുള്ള സ്നാക്സും അടങ്ങിയതാണ് കച്ചവടം. ഉദ്ഘാടനം കഴിഞ്ഞ ശേഷം ‘ട്രാൻസ് ടീ സ്റ്റാളി’ന്‍റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‍ണവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരന്നു. ഇന്ത്യയിലിതാ ആദ്യമായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ ‘ട്രാൻസ് ടീ സ്റ്റാള്‍’, ഇത് ഗുവാഹത്തി റെയില്‍വേ സ്റ്റേഷൻ – എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി […]Read More
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്. […]Read More
ഭൂകമ്പം നാശം വിതച്ച തുർക്കിയയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള സൗദിയുടെ സഹായങ്ങൾ തുടരുന്നു. രാജ്യത്ത് നിന്നുള്ള 16ാമത് ദുരിതാശ്വാസ വിമാനം ചൊവ്വാഴ്‌ച റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുർക്കിയയിലെ ഗാസിയാൻടെപ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിമാനത്തിൽ 1,700 ടെന്റുകൾ, 11,000 വിന്റർ ബാഗുകൾ, 2,500 സ്ലീപ്പിങ് മാറ്റുകൾ, 1,800 പുതപ്പുകൾ എന്നിവയുൾപ്പെടെ 86 ടൺ ഷെൽട്ടർ മെറ്റീരിയലുകളാണുള്ളത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശമനുസരിച്ച് സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ […]Read More
കുവൈറ്റിൽ റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം നാലര മണിക്കൂറാക്കി നിശ്ചയിച്ച് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി. റമദാനിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജോലിസമയം മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചു. രാവിലെ 9.45 മുതൽ 2.15 വരെ, 10.15 മുതൽ 2.45 വരെ, 10.45 മുതൽ 3.15 വരെ എന്നിങ്ങനെയാണ് മൂന്ന് ഷിഫ്റ്റുകൾ. ഇവയിൽ തൊഴിലാളികൾക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. അതേസമയം, ആരോഗ്യ മന്ത്രാലയംപോലെ ചില വകുപ്പുകൾക്ക് ജോലിയുടെ സ്വഭാവവും അടിയന്തര സാഹചര്യവും പരിഗണിച്ച് ജോലി സമയത്തിൽ മാറ്റമുണ്ടാകും.Read More
വിശുദ്ധ റമദാന്‍ മുന്നോടിയായി നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 900 ഉൽപന്നങ്ങൾക്ക് വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന വിൽപനകേന്ദ്രങ്ങളുമായി സഹകരിച്ചാണ് നിത്യോപയോഗ വസ്തുക്കളുടെ വില കുറച്ചത്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. റമദാൻ അവസാനിക്കുന്നതുവരെ ഈ ഉൽപന്നങ്ങളുടെ വിലക്കുറവ് തുടരുമെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. റമദാനിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇടപെടലിലൂടെ വിലക്കുറവ് നൽകുന്നത്. റമദാനിൽ പൊതുവെ സാധനങ്ങൾ […]Read More