റമദാൻ മാസത്തിൽ ദുബൈയിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് നിർദേശം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമാണ് നടപടി. അർഹരിലേക്ക് ഭക്ഷണപൊതി എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും. അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ […]Read More
Tags :news
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാംവാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് കുത്തിവെപ്പ് നൽകും. സൗദി ഗവൺമെന്റ് നിർദേശിച്ച മൂന്ന് തരം (ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ്-19 വാക്സിൻ) കുത്തിവെപ്പുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് 14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം. ഇതിൽ 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ 402 പേര്‍ ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും.Read More
വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തൻ. വേനലാകുമ്പോള്‍ തണ്ണിമത്തന്‍റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്. തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു. കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഏറെ യോജിച്ചൊരു പഴമാണിത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘അര്‍ജനൈൻ’ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പെരിച്ച് കളയാനും […]Read More
സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു. ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 320 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 […]Read More
വെഞ്ഞാറമൂട് പ്രവാസിയായ മുരുകൻ എന്നയാളിന്റെ വാഹനങ്ങൾ കത്തിച്ച പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ അനിൽ കുമാർ, രാജ് കുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്. കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയർന്നു. വിപണിയിലെ വില 5380 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കൂടി. വിപണി വില 4455 രൂപയായി.Read More
കേരള അസോസിയേഷൻ കുവൈറ്റ് 10ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം- 2023’ വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടു മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ അബ്ബാസിയയിലാണ് ഫെസ്റ്റിവൽ. സിനിമ താരം ജയൻ ചേർത്തല മുഖ്യാതിഥിയാകും. മുൻ എം.എൽ.എ സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫിലിം നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, സിനിമ താരം സജിത മഠത്തിൽ എന്നിവർ ജൂറി അംഗങ്ങളായി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. […]Read More
ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള മീറ്റർ സംവിധാനം ഉടൻ ഏർപ്പെടുത്തും. ഓറഞ്ചും വെള്ളയും നിറത്തിലുള്ള ടാക്സികൾക്ക് മീറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും വരും മാസങ്ങളിൽ ഇത് നിലവിൽവരുമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇത് ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ബാധകമായിരിക്കില്ല. മീറ്റർ ടാക്സികൾ എന്ന ആശയത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധി തവണ ഇതുസംബന്ധമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലെ ഭൂപ്രകൃതിയടക്കം നിരവധി […]Read More
പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോ പ്ലസ് സ്കീമിന് കീഴിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാക്കും. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് […]Read More